WHO lauds Aarogya Setu app, says it helped to identify Covid-19 clusters | Keralakaumudi

14 ਅਕਤੂਬਰ 2020
338 ਦ੍ਰਿਸ਼

ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിന് ഒരു പൊന്‍തൂവല്‍ കൂടി. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍. രോഗവ്യാപനത്തിന് തടയിടാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ആരോഗ്യസേതു ആപ്പിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊവിഡ് സംബന്ധിച്ച് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി ഡോ. ടെഡ്രോസ് അദാനോം ഇന്ത്യയില്‍ ഉപയോഗിക്കുന്ന കൊവിഡ് കോണ്‍ടാക്റ്റ് ട്രേസിംഗ് ആപ്ലക്കേഷനായ ആരോഗ്യസേതുവിനെ പറ്റി പറഞ്ഞത്. ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യസേതു ആപ്ലക്കേഷന്‍ 150 ദശലക്ഷം ഉപയോക്താക്കള്‍ ഇതിനാകം ഡൗണ്‍ലോഡ് ചെയ്തു. രോഗവ്യാപന മേഖലകള്‍ തിരിച്ചറിയുന്നതിനും പരശോധന വിപുലീകരിക്കുന്നതിനും ആരോഗ്യവകുപ്പിനെ ഇത് ഏറെ സഹായിച്ചു എന്നും ആരോഗ്യസേതു ആപ്ലക്കേഷന്‍ വഹിച്ച പങ്ക് എടുത്തുകാട്ടിക്കൊണ്ട് ടെഡ്രോസ് അദാനോം പറഞ്ഞു. വൈറസ് പടരുന്നത് പരശോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനു പുറമെ, മറ്റ് രാജ്യങ്ങളും സമാനമായ ആപ്ലക്കേഷനുകള്‍ ഉപയോഗിക്കുന്നതായി ഡോ. ടെഡ്രോസ് പരാമര്‍ശിച്ചു.
രാജ്യവ്യാപക ലോക്ഡൗണിന്റെ ആദ്യഘട്ടത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലില്‍ ആപ്പ് പുറത്തിറക്കിയത്. വ്യക്തികളുടെ സ്വകാര്യതയെ ക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സമ്മിശ്ര പ്രതികരണങ്ങളാണ് ആപ്പിനു ലഭിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷനാണ് ആരോഗ്യസേതു.

PAworld