When the drums fall silent: Percussionists finding it tough in the times of Covid 19 | Kollam

16 ਅਕਤੂਬਰ 2020
1 861 ਦ੍ਰਿਸ਼

ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം ചടങ്ങുകൾ മാത്രമായതോടെ ജീവിതം വഴിമുട്ടിയ ആയിരങ്ങളിൽ ചെണ്ടവാദ്യ കലാകാരന്മാരുമുണ്ട്. കഴിഞ്ഞ ആറുമാസക്കാലമായി ഇവരുടെ വരുമാനം നിലച്ചിട്ട്. കടം വാങ്ങി ജീവിതം തള്ളി നീക്കുകയാണ് ക്ഷേത്രോപാസകരായ കലാകാരൻമാർ.
കൊല്ലം ജില്ലയിൽ മാത്രം ചെണ്ടവാദ്യ കലാകാരന്മാരുടെ നിരവധി കലാസമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ സമിതിയിലും നൂറോളം പേർ ജോലി ചെയ്യുന്നു. ഉത്സവാഘോഷങ്ങൾക്ക് പുറമേ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട പ്രതിഷ്ഠാ , തിരുവാഭരണ ചടങ്ങുകളിലും മറ്റ് പൊതു പരിപാടികളിലും സ്ഥിര സാന്നിദ്ധ്യമായിരുന്നു ഇവരും ചെണ്ടയുടെ ആസ്വാദന ശബ്ദവും.ചെറുപ്പക്കാർ മാത്രമാണ് ഇപ്പോൾ മറ്റ് ജോലികളെ ആശ്രയിച്ച് ജീവിക്കുന്നത്. പ്രായാധിക്യം മൂലം മറ്റ് പണികളെ ആശ്രയിക്കാൻ കഴിയാത്തവരും രോഗികളായവരും ബുദ്ധിമുട്ടിലാണ്. ഉത്സവ കാലങ്ങളിൽ സംസ്ഥാനത്തിന്റെ അതിർത്തി കടന്നും ഇവർക്ക് തൊഴിൽ ലഭിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി. ചെണ്ട ഇവരുടെ വരുമാന മാർഗം മാത്രമായിരുന്നില്ല, ജീവിത താളം കൂടി ആയിരുന്നു. കലാകാരന്മാരിൽ പലരും ഇപ്പോൾ പെയിന്റിംഗ്, കൽപ്പണി, ആശാരിപ്പണി, െ്രെഡവിംഗ് ജോലികൾക്കായി പോയാണ് കുടുംബം പോറ്റുന്നത്.
ഉത്സവങ്ങളിൽ മാത്രം നൂറു കണക്കിന് ചെണ്ടവാദ്യ കലാകാരന്മാരാണ് പങ്കെടുത്തിരുന്നത്. കലാകാരന്മാരുടെ എണ്ണത്തിൽ കുറവുവരാതിരിക്കാൻ എഗ്രിമെന്റ് എഴുതി വാങ്ങുന്ന മേള സംഘങ്ങളുണ്ട്. മുഴുവൻ സമയവും സമിതിയുടെ പരിപാടികളിൽ തന്നെ നിൽക്കേണ്ടി വന്നതിനാൽ പെട്ടെന്ന് മറ്റൊരു ജോലി ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലാണ് കലാകാരന്മാർ. ഉത്സവങ്ങൾക്ക് പുറമേ വൃശ്ചികം മുതൽ മിഥുനം വരെയുള്ള മാസങ്ങളിൽ ക്ഷേത്രാ ആചരങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ നിന്നും നല്ലരീതിയിൽ വരുമാനം ഇവർക്ക് ലഭിച്ചിരുന്നു.
ക്യാമറ : രാഹുൽ. ഡി

ਟਿੱਪਣੀਆਂ
  • ദൈവം എല്ലാത്തിനും ഒരു വഴികാട്ടിത്തരും എല്ലാ കലാകാരന്മാരുടെയും അവസ്ഥ ദയനീയമാണ്

    sopanasangeetham Kalarkode Narayana Swamysopanasangeetham Kalarkode Narayana Swamy10 ਦਿਨ ਪਹਿਲਾਂ
  • എല്ലാം ശരിയാവും 😥

    shameer K Tshameer K T10 ਦਿਨ ਪਹਿਲਾਂ
  • എന്ജിനിയേഴ്‌സ് ഇപ്പോൾ മീൻ വിൽക്കാൻ പോകുന്നു..നിങ്ങൾ ചെണ്ട മാത്രമേ കൊട്ടു.. പോയി പറമ്പു കിളയോ ...വേറെ എന്തെകിലും ജോലിയോ ചെയ്തു ജീവിക്കു..ദാരിദ്രം പറഞ്ഞാൽ ജീവിക്കാൻ പറ്റില്ല.. അമ്മയുടെ വയറ്റിൽ നിന്നും പണിയൊന്നും പഠിച്ചിട്ടല്ല ഓരോരുത്തരും ജോലി ചെയ്യുന്നേ..എന്തു ആവേശത്തിൽ ആണ് പറയുന്നത് 2 ലക്ഷം കടമയെന്നു..ഇത്രനാളും താങ്കൾ ജോലി ചെയ്തു ഒന്നും സമ്പാദിച്ചില്ലേ...ഇനി ഗവണ്മെന്റിനു മുൻപിൽ പോയി നിരാഹാരം കിടക്കും വെറുതെ തിന്നാൻ കിട്ടും...പോയി മുണ്ട് മുറുക്കിയുടുത്തു വല്ല വാർക്ക പണിക്കും പോ...അല്ല പിന്നെ

    ദൃശ്യ ഗീതം Drishya Geethamദൃശ്യ ഗീതം Drishya Geetham10 ਦਿਨ ਪਹਿਲਾਂ
  • Poil

    ꧁ӁmahithӁ꧂ manoj꧁ӁmahithӁ꧂ manoj11 ਦਿਨ ਪਹਿਲਾਂ
PAworld