When Minister announced the State Film Awards, the best Costume Designer was in his paint job

13 ਅਕਤੂਬਰ 2020
19 988 ਦ੍ਰਿਸ਼

ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളുടെ തത്സമയ പ്രഖ്യാപനം നടക്കുമ്പോഴും, മികച്ച വസ്ത്രാലങ്കാര പുരസ്ക്കാര ജേതാവ് ഇതൊന്നും ശ്രദ്ധിക്കാതെ പുന്നപ്രയിലെ ഒരു ഒറ്റനില വീടിന്റെ പെയിന്റിംഗ് ജോലിയിലായിരുന്നു. മൊബൈൽ ഫോൺ വീട്ടിൽവെച്ചിട്ട് ജോലിക്ക് വന്നതിനാൽ ആശംസാപ്രവാഹങ്ങളൊന്നും കുറച്ചു സമയം പറവൂർ വട്ടയ്ക്കാട് വീട്ടിൽ അശോകൻ ആലപ്പുഴ (58) അറിഞ്ഞില്ല. അച്ഛനാണ് മികച്ച വസ്ത്രാലങ്കാരകനുള്ള അവാർഡെന്ന് ടി വിയിലൂടെ അറിഞ്ഞ മകൻ അനന്തകൃഷ്ണൻ ഫോണുമായി ഓടിക്കിതച്ചെത്തുമ്പോഴാണ് 25 വർഷത്തെ കഷ്ടപ്പാടിന്റെ കർമ്മഫലം തന്നെ തേടിയെത്തിയവിവരം അശോകൻ അറിയുന്നത്. നൂറ്റിയെഴുപതിലധികം ചിത്രങ്ങളിൽ സഹവസ്ത്രാലങ്കാരകനായും, ഏഴ് ചിത്രങ്ങളിൽ സ്വതന്ത്ര വസ്ത്രാലങ്കാരകനായും പ്രവർത്തിച്ചിരുന്ന അശോകൻ, ലോക്ക് ഡൗൺ മൂലം വരുമാനം നിലച്ചതോടെയാണ് പെയിന്റിംഗ് ഉപജീവനമാർഗമാക്കിയത്. വീട്ടിലെ തയ്യൽമെഷീനുമായി രണ്ട് മാസം കാത്തിരുന്നെങ്കിലും ആരും തുണികളുമായി എത്തിയില്ല. ഇതോടെയാണ് പ്രദേശത്തെ സുഹൃത്തുക്കൾക്കൊപ്പം പെയിന്റിംഗ് ജോലിയിൽ പങ്കാളിയാകാമെന്ന് തീരുമാനിച്ചത്. സിനിമാ രംഗത്ത് എല്ലാ ചെലവും കഴിഞ്ഞ് പ്രതിദിനം 1300 രൂപ ലഭിക്കുമായിരുന്നു. ആ വരുമാനം കൊണ്ടാണ് കഴിഞ്ഞ രണ്ട് നൂറ്റാണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയതും, മകളുടെ വിവാഹമടക്കമുള്ള കാര്യങ്ങൾ നടത്തിയതും. അപ്രതീക്ഷിതമായി വീണ ലോക്കിൽ നിന്ന് സിനിമാമേഖല കരകയറും വരെ പെയിന്റിംഗ് ജോലി തുടരാനാണ് അശോകന്റെ തീരുമാനം. ദിവസം 900 രൂപ വേതനത്തിനാണ് പണി ലഭിക്കുന്നത്. വീടിനടുത്ത് തന്നെയാണ് ജോലി എന്നതിനാൽ ജീവിതം ക്ലേശമില്ലാതെ മുന്നോട്ട് പോകുന്നതായി അശേകൻ പറയുന്നു.

പതിനേഴാം വയസിലാണ് സൂചിയിൽ നൂൽകോർക്കുന്ന ജീവിതം അശോകൻ ആരംഭിച്ചത്. പറവൂരിലെ നിത ടെയിലറിംഗ് ഷോപ്പിൽ നിന്ന് അന്തരിച്ച വസ്ത്രാലങ്കാരകൻ മനോജ് അലപ്പുഴയുടെ കൈ പിടിച്ചാണ് സിനിമാരംഗത്തെത്തിയത്. നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും കരുമാടിക്കുട്ടനിലും പറക്കുംതളികയിലുമാണ് അശോകൻ ആലപ്പുഴ എന്ന പേര് സ്ക്രീനിൽ തെളിഞ്ഞത്. കൊമേഴ്സ്യൽ സിനിമകളെക്കാൾ ആർട്ട് സിനിമകളുടെ ഭാഗമായാണ് പ്രവർത്തിച്ചിട്ടുള്ളത്. വയനാട്ടിലെ ആദിവാസി ജീവിതം ആസ്പദമാക്കി മനോജ് കാന സംവിധാനം ചെയ്ത കെഞ്ചീര എന്ന ചിത്രത്തിനാണ് അശോകന് പുരസ്ക്കാരം ലഭിച്ചത്. ആദിവാസികളിൽ നിന്ന് അവരുടെ പരമ്പരാഗത വസ്ത്രങ്ങൾ വാങ്ങി, അതിന്റെ ശൈലി പഠിച്ചാണ് വസ്ത്രങ്ങൾ തയാറാക്കിയതെന്ന് അശോകൻ പറയുന്നു. അവാർഡ് പ്രഖ്യാപിച്ച സമയം മുതൽ ഫോണിൽ നിലയ്ക്കാത്ത ആശംസാപ്രവാഹമാണ്. ഒരു കൈയിൽ ഫോണും, മറുകൈയിൽ ചായം പുരണ്ട് ബ്രഷുമായി ഇരുട്ടുവീഴുവോളം അശോകൻ തന്റെ ജോലി തുടർന്നു. ഉഷയാണ് ഭാര്യ. മക്കൾ: അശ്വതി, അശ്വിൻ, അനന്തകൃഷ്ണൻ.

ਟਿੱਪਣੀਆਂ
 • Comedy starsil kndu.thedi pidichu vnne

  Grace EunaGrace Eunaਦਿਨ ਪਹਿਲਾਂ
 • Cngrts sir god blss u

  Aswinraj OlayikkaraAswinraj Olayikkara12 ਦਿਨ ਪਹਿਲਾਂ
 • Congrats...

  Tressa JohnTressa John13 ਦਿਨ ਪਹਿਲਾਂ
 • *ആശംസകൾ ചേട്ടാ*

  Vibin vinayak....Vibin vinayak....13 ਦਿਨ ਪਹਿਲਾਂ
 • അഭിനന്ദനങ്ങൾ പ്രീയ സുഹൃത്തേ ♥️♥️♥️🌹🌹

  Vinay Geevarghese ChennithalaVinay Geevarghese Chennithala13 ਦਿਨ ਪਹਿਲਾਂ
 • അർഹിക്കപ്പെട്ട അംഗീകാരം അശോകേട്ടാ😊

  Hamna MuhammadHamna Muhammad13 ਦਿਨ ਪਹਿਲਾਂ
 • Nalla manushyan valiya project kittatte aameen

  Jamsheer JamshiJamsheer Jamshi13 ਦਿਨ ਪਹਿਲਾਂ
 • There is lot of people who are not celebrating the glamour of celluloid, and just living the normal life with the earnings from Cinema industry. I salute this professional for his hardwork.

  Boney PanickerBoney Panicker13 ਦਿਨ ਪਹਿਲਾਂ
 • 👍👍👍💐💐💐

  Aneesh acAneesh ac13 ਦਿਨ ਪਹਿਲਾਂ
 • വിശ്വാസം പോയത് ആയിരുന്നു അവാർഡ് ഇൽ ഇപ്പൊ കുറച്ചു ഒക്കെ വിശ്വാസം വന്നു 🌹🌹🌹 നല്ല ആളുകൾ കേറി ട്ടുണ്ട്

  ശങ്കരനും മോഹനനുംശങ്കരനും മോഹനനും13 ਦਿਨ ਪਹਿਲਾਂ
 • കഴിവുള്ളവരെ എന്നെങ്കിലും അംഗീകരിക്കപ്പെടും അല്ലേ?

  Vijanam VRVijanam VR13 ਦਿਨ ਪਹਿਲਾਂ
 • അയിന്

  cristafer cristcristafer crist13 ਦਿਨ ਪਹਿਲਾਂ
 • Premukare thedi poyitum ingott ethya kaumudyik അഭിനഥനകൾ

  Commentoli akcta 2.9Commentoli akcta 2.913 ਦਿਨ ਪਹਿਲਾਂ
 • ആദ്യമായിട്ടാണ് അർഹിക്കുന്ന ആളുകൾക്ക് അവാർഡ് കിട്ടിയത്.

  Dev DevDev Dev13 ਦਿਨ ਪਹਿਲਾਂ
 • അവാർഡ് കിട്ടുമ്പോൾ വീട്ടിൽ പൈന്റ് അടിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കേട്ടിട്ടുണ്ടോ ..? ഇൗ ഞാൻ തന്നെ നോബൽ സമ്മാനം declare ചെയ്യുമ്പോൾ വാഴയ്ക് വളം ഇട്ടുകൊണ്ട് ഇരിക്കുകയായിരുന്നു .. എന്നിട്ട് ഇനിക്കേന്തകിലും പറ്റിയോട..പറ പറ്റിയോടാ പുല്ല് പോലെ അല്ലേ അടുത്ത ദിവസം കോട്ടും ഇട്ടു അവാർഡ് വാങ്ങി വന്നത് ...

  The Expats ExpressThe Expats Express13 ਦਿਨ ਪਹਿਲਾਂ
 • tns masa allaa

  Jappar JapparJappar Jappar13 ਦਿਨ ਪਹਿਲਾਂ
 • അർഹമായ അംഗീകാരം 👍👍👍

  മിട്ടു പൂച്ചമിട്ടു പൂച്ച13 ਦਿਨ ਪਹਿਲਾਂ
  • മിട്ടു പൂച്ചേയ്

   വെള്ളാട്ടപ്പോക്കർവെള്ളാട്ടപ്പോക്കർ13 ਦਿਨ ਪਹਿਲਾਂ
 • Congratulations and God Bless You and Your Generation's🙌🏼

  Bincy BabuBincy Babu13 ਦਿਨ ਪਹਿਲਾਂ
 • ❤❤

  AMBILI SREEJITH KAMBILI SREEJITH K13 ਦਿਨ ਪਹਿਲਾਂ
 • congratulations🤝

  Arya BabuArya Babu13 ਦਿਨ ਪਹਿਲਾਂ
 • Ethra elimayulla manushyan... congratulations chettaa..

  Renu RenuttyRenu Renutty13 ਦਿਨ ਪਹਿਲਾਂ
 • അഭിനന്ദനങ്ങൾ

  Shibu sheelaShibu sheela13 ਦਿਨ ਪਹਿਲਾਂ
 • Congratulation 🌹🌹🌹🌹

  606nisha606nisha13 ਦਿਨ ਪਹਿਲਾਂ
 • Congratulations ❤❤❤

  Roshan mathewRoshan mathew13 ਦਿਨ ਪਹਿਲਾਂ
 • 👌

  FZL FaziFZL Fazi13 ਦਿਨ ਪਹਿਲਾਂ
 • Congrats sir👏👏👏

  3I third eye3I third eye13 ਦਿਨ ਪਹਿਲਾਂ
 • ഇതാണ് അവാർഡ് അറിയപെടാത്തവർക്കു ഇതൊരു വലിയ അംഗീകാരം ആണ് ...അഭിനന്ദനങൾ അശോകൻ ചേട്ടാ

  LIJO PARAVILALIJO PARAVILA13 ਦਿਨ ਪਹਿਲਾਂ
 • 👍👍👍👍👍😍😍😍😍

  Sreeshma SreeSreeshma Sree13 ਦਿਨ ਪਹਿਲਾਂ
 • Congrats, Ashokan chettan

  Sajeesh Kumar P SSajeesh Kumar P S13 ਦਿਨ ਪਹਿਲਾਂ
 • ബിഗ് സല്യൂട്ട് 👍👍👍🙏🙏

  ഇമ്മിണി ബല്ല്യ ഒന്ന്ഇമ്മിണി ബല്ല്യ ഒന്ന്13 ਦਿਨ ਪਹਿਲਾਂ
 • എന്നെന്നും നന്മകൾ നേരുന്നു 🙏

  Baiju sivajiBaiju sivaji13 ਦਿਨ ਪਹਿਲਾਂ
 • Big respect..😍😍👍

  cleto davidcleto david13 ਦਿਨ ਪਹਿਲਾਂ
PAworld