Was it my mistake that i born as Sri Lankan tamil ? | Muthiah Muralitharan

17 ਅਕਤੂਬਰ 2020
2 080 ਦ੍ਰਿਸ਼

വിജയ് സേതുപതി നായകനാകാനൊരുങ്ങുന്ന വിവാദ തമിഴ് ചിത്രം '800'നെതിരെ പ്രതിഷേധം ഉയരുന്നതിനിടെ സംഭവത്തില്‍ പ്രതികരണവുമായി എത്തി ഇരിക്കുകയാണ് ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസമായ മുത്തയ്യ മുരളീധരന്റെ ജീവിത കഥയാണ് '800' എന്ന ചിത്രം. മുത്തയ്യ ടെസ്റ്റില്‍ 800 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് 800 എന്ന് പേര് നല്‍കിയിരിക്കുന്നത്.
എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോള്‍ ഞാന്‍ ആദ്യം മടിച്ചു. പക്ഷേ, പിന്നീട്, എന്റെ വിജയത്തില്‍ എന്റെ മാതാപിതാക്കള്‍, അദ്ധ്യാപകര്‍, പരിശീലകര്‍, സഹ കളിക്കാര്‍ എന്നിവരുടെ സംഭാവനകളെ അംഗീകരിക്കാനുള്ള ശരിയായ അവസരമാണിതെന്ന് ഞാന്‍ കരുതി, എന്ന് മുത്തയ്യ പറയുന്നു.

മുത്തയ്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയ് സേതുപതി സമ്മതിച്ചത് തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. മുത്തയ്യ മുരളീധരനെ പ്രധാനമായും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുടെ പിന്തുണക്കാരനായിട്ടാണ് കാണുന്നത്. 30 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ പ്രധാന പങ്ക് വഹിച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രിയാണ് രാജപക്‌സെ.

മുത്തയ്യ മുരളീധരന്റെ വേഷം ചെയ്യുന്നതില്‍ വിജയ് സേതുപതിക്കെതിരെ നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ തമിഴ് പക്ഷത്തെ നില്‍ക്കാതിരിക്കുകയും മറു പക്ഷത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്ത ക്രിക്കറ്റ് താരമായി സേതുപതി സ്‌ക്രീനിലെത്തരുതെന്നാണ് തമിഴ് നാട്ടില്‍ നിന്നുള്ള സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളില്‍ പ്രതിഷേധിക്കുന്നവര്‍ പറയുന്നത്.
ആദ്യമായി ആഭ്യന്തരയുദ്ധം ഉണ്ടായപ്പോള്‍, ഇന്ത്യന്‍ വംശജരായ മലയാഗ തമിഴരെയാണ് ആദ്യം ബാധിച്ചതെന്ന് മുത്തയ്യ മുരളീധരന്‍ അവകാശപ്പെട്ടു. 'യുദ്ധം മൂലം ഉണ്ടാകുന്ന ഭീകരതകളും വേദനകളും എനിക്ക് അനുഭവത്തിലൂടെ അറിയാം. 30 വര്‍ഷത്തിലേറെയായി ശ്രീലങ്കയിലെ ഒരു യുദ്ധത്തിനിടയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഈ സാഹചര്യങ്ങള്‍ക്കിടയിലും എനിക്ക് എങ്ങനെ ക്രിക്കറ്റ് ടീമില്‍ ചേരാനും വിജയം ആസ്വദിക്കാനും കഴിഞ്ഞു എന്നതാണ് 800 ന്റെ കാര്യം' മുത്തയ്യകൂട്ടിച്ചേര്‍ത്തു.

2009 മെയ് മാസത്തില്‍ ശ്രീലങ്ക തമിഴ് പുലികളെ പരാജയപ്പെടുത്തിയതോടെ ആഭ്യന്തരയുദ്ധം അവസാനിച്ചിരുന്നു. 'ഒരു സാധാരണക്കാരന്റെ വീക്ഷണകോണില്‍ നിന്ന് ചിന്തിക്കുക. യുദ്ധകാലത്താണ് ഞാന്‍ വളര്‍ന്നത്. അടുത്തതായി എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല. സ്‌കൂളില്‍ എന്നോടൊപ്പം കളിച്ചയാള്‍ അടുത്ത ദിവസം എന്നോടൊപ്പം കളിക്കാന്‍ ജീവിച്ചിരിക്കുന്നുണ്ടാവില്ല. അത്തരമൊരു സാഹചര്യത്തില്‍ യുദ്ധം അവസാനിച്ചു. ഒരു സാധാരണ പൗരനെന്ന നിലയില്‍ ഞാന്‍ സുരക്ഷയെക്കുറിച്ച് ചിന്തിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇരുവശത്തും ജീവഹാനി സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് 2009 എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടത്. നിരപരാധികളുടെ കൊലപാതകത്തിന് ഞാന്‍ ഒരിക്കലും പിന്തുണ നല്‍കിയിട്ടില്ല, ഭാവിയിലും ഞാന്‍ അത്തരമൊരു പ്രവൃത്തി ചെയ്യില്ല,' അദ്ദേഹം പറഞ്ഞു.
'ഞാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായതുകൊണ്ടാണ് എന്നെ തെറ്റായി കാണുന്നത്. ഞാന്‍ ഇന്ത്യയില്‍ ജനിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകാന്‍ ശ്രമിക്കുമായിരുന്നു. ഞാന്‍ ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ? എന്റെ ജീവിതത്തെ അറിയാത്ത ആളുകള്‍, ചിലര്‍ അജ്ഞതയിലും ചിലര്‍ രാഷ്ട്രീയ കാരണങ്ങളാലും എന്നെ തമിഴ് സമൂഹത്തിനെതിരായ ഒരു വ്യക്തിയായി ചിത്രീകരിക്കുന്നു. ഇത് എന്നെ വേദനിപ്പിക്കുന്നു.' മുത്തയ്യ പറഞ്ഞു.

ਟਿੱਪਣੀਆਂ
  • ഈ വാർത്ത വായന കേൾക്കാൻ നല്ല രസം ഉണ്ട്

    Youtube YoutubeYoutube Youtube10 ਦਿਨ ਪਹਿਲਾਂ
PAworld