Vallikattu Kaavu, a beautiful 17 acres land is one of the natural rare groves in Kerala | Kozhikode

14 ਅਕਤੂਬਰ 2020
2 964 ਦ੍ਰਿਸ਼

ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ സ്ഥലങ്ങളിൽ വളരെ കുറച്ച് മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ.. അതിലൊരിടത്തേക്കാണ് ഈ യാത്ര. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ദൂരയാത്രകളൊക്കെ സ്വപ്നം മാത്രമായിരിക്കുമ്പോഴാണ് ഒരു സുഹൃത്തിൽ നിന്നം വള്ളിക്കാട്ട് കാവിനെ കുറിച്ച് കേട്ടത്. കാടുകൾക്കുള്ളിലേക്ക് മനുഷ്യൻ കയറിയപ്പോൾ മുതൽ കാവുകൾ അപ്രത്യക്ഷപ്പെടാൻ തുടങ്ങിയതാണ്. എന്നാൽ മനുഷ്യൻ തന്നെ സംരംക്ഷിച്ച് വരുന്ന വളരെ കുറച്ച് കാവുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അതിലൊന്നാണ് കോഴിക്കോട് എടക്കരയിലെ വള്ളിക്കാട്ട് കാവ്. 17 ഏക്കറോളം ഇടതൂർന്ന് കിടക്കുന്ന കാടും, കുളവും, പരികർമികളായി വാനരന്മാരും വാഴുന്ന കാവ്.
കോഴിക്കോട് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ മാറിയാണ് വള്ളിക്കാട്ട് കാവ്. ചേളന്നൂർ വഴിയും, അത്തോളി വഴിയും ഇവിടേക്ക് വരാം. പേരു പോലെ തന്നെ വലിയ മരങ്ങളും, കാട്ടുവള്ളികളും നിറഞ്ഞതാണ് വള്ളിക്കാട്ടു കാവ്. കാവിൽ കുടികൊള്ളുന്നത് സ്വയംഭൂവായ ദുർഗ്ഗാദേവിയാണ്. അവൾക്ക് കളിത്തോഴരായി കിട്ടിയത് ഹനുമാനോടൊപ്പം സീതാദേവിയെ തേടിയിറങ്ങിയ വാനരന്മാരും. കാവിലെത്തുന്നവർക്ക് പ്രധാന കാഴ്ചയാവുന്നതും ഈ വാനരന്മാർ തന്നെ. മനുഷ്യരോട് ഒരു അകൽച്ചയും കാണിക്കാതെ അവർ നൽകുന്ന പഴവും ചോറും കഴിക്കാനായി കുരങ്ങന്മാർ മരങ്ങളിൽ നിന്നിറങ്ങും. അവർക്ക് ആഹാരം നൽകാനായി ഒരു സ്ഥലവും ഒരുക്കിയിരിക്കുന്നു. കുരങ്ങന്മാർക്ക് അസുഖം വരാൻ സാധ്യതയുള്ളതിനാൽ എണ്ണയിൽ ഉണ്ടാക്കിയത്, ബിസ്ക്കറ്റ് തുടങ്ങിയ കൃത്രിമ ആഹാരങ്ങൾ കുരങ്ങന്മാർക്ക് നൽകുന്നത് നിരോധിച്ചിരിക്കുകയാണ് ഇവിടെ. മരക്കൊമ്പുകളിലൂടെ ചാടി മറിഞ്ഞുള്ള അവരുടെ കുസൃതികൾ കാണാനായി മാത്രം ദൂരദേശങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. എന്നാൽ മഴയായത് കൊണ്ടായിരിക്കാം ഞങ്ങൾ എത്തിയപ്പോൾ കുരങ്ങന്മാരെയൊന്നും കാണാൻ കഴിഞ്ഞില്ല. ഇടയ്ക്ക് ഒരാൾ മാത്രം വന്ന് പോയി.
പക്ഷി സ്നേഹികളുടെയും പ്രധാനയിടമാണ് വള്ളിക്കാട്ട് കാവ്. തത്തകൾ, ചെമ്പോത്ത് തുടങ്ങി നിരവധി പക്ഷികൾ ഇവിടെ വിഹരിക്കുന്നു. ഇവിടുത്തെ കുളത്തിനുമുണ്ട് പ്രത്യേകത. കാവ് സ്ഥിതി ചെയ്യുന്ന മലയുടെ മുകളിൽ നിന്നും വരുന്ന ശുദ്ധജല ഉറവകൾ കാവിനുള്ളിലെ നടപ്പാതയ്ക്ക് സമീപത്ത് കൂടെ ഒഴുകി കുളം നിറയ്ക്കുന്നു. ഏത് വേനൽക്കാലത്ത് പോലും ഇവിടെ ഉറവ വറ്റാറില്ല.
കാ'മറ: രോഹിത്ത് തയ്യിൽ

ਟਿੱਪਣੀਆਂ
  • Numma naaadu

    Jithesh ArancheryJithesh Aranchery10 ਦਿਨ ਪਹਿਲਾਂ
  • ഹിന്ദുക്കൾക്ക് മാത്രം എന്നത് മാറ്റി മനുഷ്യന് പ്രവേശനം ഇല്ല എന്ന് വയ്ച്ചാൽ ഇനിയും കാവുകൾ നിലനിൽക്കും

    Nandhu MohanNandhu Mohan10 ਦਿਨ ਪਹਿਲਾਂ
  • 👍👍👍👍👍👏👏👏🥰

    fxxxvs fxvssfxxxvs fxvss10 ਦਿਨ ਪਹਿਲਾਂ
  • Pwoli

    Dinith DinithDinith Dinith10 ਦਿਨ ਪਹਿਲਾਂ
  • nammakku keran pattilla... hindukkalkku matrame pravesanamullu.. :)

    Vincent PlatoVincent Plato10 ਦਿਨ ਪਹਿਲਾਂ
PAworld