വീട്ടുമുറ്റം കൃഷി തോട്ടമാക്കി മനോജ് മാഷ് | Manoj turned his backyard into a farm | Kozhikode

14 ਅਕਤੂਬਰ 2020
1 256 ਦ੍ਰਿਸ਼

സാമ്യമകന്നോരുദ്യാനമല്ല, പാടശേഖരത്തിന് സമാനമായ നെല്‍ക്കൃഷിയാണ് മനോജ് മാഷിന്റെ വീട്ടുമുറ്റത്തിന് ശോഭ പകരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഒലിപ്പുറം സ്വദേശിയായ കുത്തിരേഴി മനോജ് കൃഷിക്കായി തിരഞ്ഞെടുത്തത് വീടിന്റെ മുറ്റം തന്നെയാണ്. കണ്ണിനു കുളിര്‍മയേകുന്ന പൂന്തോട്ടത്തിന് പകരം മുറ്റത്തെ 20 ഓളം സെന്റ് നെല്‍ക്കൃഷിക്കാണ് മനോജ് തിരഞ്ഞെടുത്തത്. ചേളാരി എച്ച്.എസ്.എസിലെ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര അദ്ധ്യാപകനാണ് മനോജ്. ജൂണ്‍ മാസത്തില്‍ നട്ട ഞാറ് കുടുംബാംഗങ്ങളും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയണ്‍സ് ക്ലബ് അംഗങ്ങളും ചേര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊയ്തത്. ആദ്യ തവണ കൃഷി പരാജയപ്പെട്ടെങ്കിലും ജൂണ്‍ മാസം ഉമ ഇനത്തില്‍പ്പെട്ട വിത്ത് തിരഞ്ഞെടുത്ത് നെല്ല് കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തേഞ്ഞിപ്പാലം പഞ്ചായത്തിലെ കര്‍ഷകനായ ദാസനും സഹായത്തിന് കൂടി. കാലാവസ്ഥയും കൃഷിക്ക് അനുയോജ്യമായതോടെ മനോജ് മാഷും ഭാര്യ ഷീനയും മക്കളും ചേര്‍ന്ന് നടത്തിയ കൃഷി വിളവെടുത്തത് നൂറുമേനി. മുറ്റത്തെ കൃഷി ഇനിയും തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.

ਟਿੱਪਣੀਆਂ
 • 👌🏻👌🏻

  Adipoli RecipesAdipoli Recipes13 ਦਿਨ ਪਹਿਲਾਂ
 • അഭിനന്ദനങ്ങൾ

  PREKSHAKAPAKSHAM പ്രേക്ഷകപക്ഷംPREKSHAKAPAKSHAM പ്രേക്ഷകപക്ഷം13 ਦਿਨ ਪਹਿਲਾਂ
 • 👍👍

  Crazy MalayalizCrazy Malayaliz13 ਦਿਨ ਪਹਿਲਾਂ
 • അടുത്ത പ്രാവശ്യം നൂറു മേനി വിളയും സാറെ , മുന്നോട്ട് തന്നെ പോകുക

  jayachandran vnjayachandran vn13 ਦਿਨ ਪਹਿਲਾਂ
PAworld