സുരാജും കനിയുംമനം കവര്‍ന്ന് വാസന്തി | Kerala State Film Awards 2020 | Keralakaumudi

13 ਅਕਤੂਬਰ 2020
1 812 ਦ੍ਰਿਸ਼

51-ാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. പോയ വര്‍ഷത്തെ മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി സിനിമകളിലെ അഭിനയത്തിന് ആണ് പുരസ്‌കാരം. രാജ്യാന്തര പുരസ്‌കാര തിളക്കത്തില്‍ നില്‍ക്കുന്ന കനി കുസൃതി പോയ വഷത്തെ മികച്ച നടി. ബിരിയാണിയിലെ പ്രകടനത്തിന് ആണ് പുരസ്‌കാരം. ജെല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലും സ്വഭാവ നടിക്കുള്ള പുരസ്‌കാരം സ്വാസിക വിജയും സ്വന്തമാക്കി. മികച്ച ബാതാരം ആയി വാസുദേവ് സജീ്ഷ് മാരാരെയും, കാതറിന്‍ വിജയെയും തിരഞ്ഞെടുത്തു. കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നാനിയ്ക്ക് ലഭിച്ചു. മനോജ് കാന നിര്‍മ്മിച്ച് സംവിധാനം ചെയ്ത കെഞ്ചിര ആണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സ്വന്തമാക്കി. കെട്ടിയോളാണ് എന്റെ മാലാഖയിലെ ആലാപനത്തിന് നജീം അര്‍ഷാദ് മികച്ച ഗായകന്‍. കോളാമ്പിയിലെ ഗാനത്തിന് മധുശ്രീ ആണ് മികച്ച പിന്നണി ഗായിക. കുമ്പളങ്ങി നൈറ്റ്സിലെ ഗാനങ്ങള്‍ ഒരുക്കിയ സുഷിന്‍ ശ്യം മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഷാഹുല്‍ അലിയാര്‍ ആണ് മികച്ച കഥാകൃത്ത്. കെഞ്ചിറയ്ക്ക് ക്യാമറ ചലിപ്പിച്ച പ്രതാപ് ബി നായര്‍ മികച്ച് ഛായാഗ്രാഹകന്‍. തെട്ടപ്പന് തിരക്കഥ ഒരുക്കിയ പി.എസ് റഫീഖിന് പുരസ്‌കാരം. മികച്ച ഗാന രചയിതാവിനുള്ള പുരസ്‌കാരം സുരേഷ് ഹരി സ്വന്തമാക്കി. മികച്ച ചിത്ര സംയോജകനുള്ള പുരസ്‌കാരം കിരണ്‍ദാസും മമികച്ച ശബ്ദ മിശ്രണത്തിനുള്ള പുരസ്‌കാരം കണ്ണന്‍ ഗണപതിയും നേടി. ഹെലനിലെ അഭിനയത്തിന് നടി അന്ന ബെന്നിനും മൂത്തനിലെ പ്രകടനത്തിന് നടന്‍ നിവിന്‍പോളിയ്ക്കും പ്രത്യേക പരാമര്‍ശം. മികച്ച ചലച്ചിത്ര ലേഖനം- മാടമ്പള്ളിയിലെ മനോരോഗി. സിനിമാ ഗ്രന്ഥം ഡോ. പി.കെ രാജശേഖരന് പുരസ്‌കാരം. മികച്ച സിനിമാ ലേഖനത്തിനുള്ള പുരസ്‌കാരം വിപിന്‍ ചന്ദ്രനും നേടി. മികച്ച ചിത്രം, നടന്‍, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മികച്ച ശബ്ദ രൂപ കല്‍പ്പനയ്ക്ക് ശ്രീശങ്കര്‍ ഗോപിനാഥിനും വിഷ്ണു ഗോവിന്ദിനും പുരസ്‌കാരം. ഉണ്ട, ഇഷ്‌ക് സിനിമകളുടെ ശബ്ദ രൂപകല്‍പ്പനയ്ക്ക് ആണ് പുരസ്‌കാരം. മികച്ച മേക്കപ് മാന്‍ രഞ്ജിത് അമ്പാടി. മികച്ച വസ്ത്രാലങ്കാരത്തിന് അശോകന്‍ ആലപ്പുഴയ്ക്ക് പുരസ്‌കാരം. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് വിനീതിന് പുരസ്‌കാരം.

മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തല്‍. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എന്‍ട്രികള്‍ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത് ആണെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സുരക്ഷിതമായാണ് ജൂറി സിനിമകള്‍ കണ്ട് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ਟਿੱਪਣੀਆਂ
  • Vasanthi and Kenjira waiting for watching to get to know.Annaben is really promising.

    Jos C PJos C P12 ਦਿਨ ਪਹਿਲਾਂ
  • congrats to all the winners for their dedication n hard work..all prayers

    martin jcmartin jc12 ਦਿਨ ਪਹਿਲਾਂ
PAworld