Scientists radio-tag a crane,track its journey from Gujarat to Northern Kazakhstan and back |Kaumudy

13 ਅਕਤੂਬਰ 2020
1 403 ਦ੍ਰਿਸ਼

മാര്‍ച്ചില്‍ ഗുജറാത്തില്‍നിന്നു തുടങ്ങിയതാണ് 'വഡ്ല'യുടെ ദേശാന്തര യാത്ര. ഏഴുമാസം കഴിഞ്ഞ് 'ലോക ദേശാടനക്കിളി ദിനമായ ഒകേ്ടാബര്‍ 10ന് വഡ്ല തിരികെ ഗുജറാത്തില്‍ പറന്നിറങ്ങി. ഉത്തര കസാഖ്സ്താന്‍ വരെ പോയി പ്രജനനം നടത്തിയാണ് കോമണ്‍ ക്രെയ്ന്‍ ഇനത്തില്‍പ്പെട്ട ഈ ദേശാടനപ്പക്ഷി തിരിച്ചെത്തിയത്.
ദേശാടനപ്പക്ഷികളില്‍ വൈദ്യുതിക്കമ്പികള്‍ ഏല്പിക്കുന്ന ആഘാതം എത്രയുണ്ടെന്നറിയാനുള്ള പഠനത്തിന്റെ ഭാഗമായാണ് റേഡിയോ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച് ദെഹ്രാദൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് (ഡബ്ല്യു.ഡബ്ല്യു.ഐ.) 'വഡ്ല'യെ നിരീക്ഷിച്ചത്. അതിന്റെ പ്രജനനകേന്ദ്രത്തെക്കുറിച്ചുള്ളതുള്‍പ്പെടെ പല വിവരങ്ങളാണ് ഇതിലൂടെ കിട്ടിയത്.
കൊക്കുകളെയും രാജഹംസങ്ങളെയും പോലുള്ള വലിയ ദേശാടനക്കിളികളുള്‍പ്പെടെ പല പക്ഷികളും യാത്രയ്ക്കിടെ വൈദ്യുതക്കമ്പികളില്‍ ഇടിച്ചു ചാകുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.ഡബ്ല്യു.ഐ.യിലെ ശാസ്ത്രജ്ഞര്‍ ഇത്തരമൊരു പഠനത്തിന് മുന്‍കൈയെടുത്തത്. ഇത്തരത്തില്‍ ലോകത്തുതന്നെ നടക്കുന്ന ആദ്യപഠനമാണിത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സഹായധത്തോടെയാണ് പഠനം.

PAworld