സഫീറയ്ക്ക് ചൂണ്ട പണ്ടേ വീക്നെസ്സാ | Learn how to use fishing rod | Alappuzha | Kaumudy

16 ਅਕਤੂਬਰ 2020
3 028 ਦ੍ਰਿਸ਼

ചൂണ്ടയും കോലും കുളത്തിൽ മീനുമുണ്ടെങ്കിൽ മീൻപിടിത്തം സിംപിൾ- എന്നു പറയാൻ വരട്ടെ. അതിനായി പുറപ്പെടുന്നവർക്ക് ചെറിയൊരു മീനിനെ പോലും കൊളുത്താൻ കഴിഞ്ഞില്ലെങ്കിലോ? 'സാങ്കേതിക' വിഷയം ആണോ അത്,. പരിഹാരമുണ്ടോ? ചൂണ്ടയിടാൻ എവിടെങ്കിലും പഠിപ്പിക്കാറുണ്ടോ? സംശയവും പഠിക്കാനാഗ്രഹവും ഉള്ളവർക്ക് ഇരുമ്പുപാലത്തിനടുത്തുള്ള 'ഫിഷിംഗ് പോയിന്റ് ചൂണ്ടക്കട'യിലെത്താം. ചൂണ്ടയിടൽ പഠിക്കാം; തികച്ചും സൗജന്യമായി.
ആലപ്പുഴ ലജനത്ത് വാർഡ് സൈനബ മൻസിലിൽ എം.സഫീറ (29), ഭർത്താവ് അഫ്നാസ് (പപ്പൻ) എന്നിവരാണ് ന്യൂജെൻ ചൂണ്ടക്കടയും പരിശീലനവുമായി രംഗത്തുള്ളത്. സഫീറയ്ക്ക് കൊച്ചുനാൾ മുതൽ ഹോബിയാണ് ചൂണ്ടയിടൽ. മെഡിക്കൽ റെപ്പാണ് അഫ്നാസ്. ന്യൂജെൻ രീതിയിലുള്ള ചൂണ്ട പ്രയോഗത്തിൽ കേമനാണ് അഫ്നാസ്. രണ്ട് മാസം മുമ്പാണ് 'ചൂണ്ടക്കട' എന്ന ആശയം ദമ്പതികളുടെ തലയിലുദിച്ചത്. ചൂണ്ടയിടൽ സാമഗ്രികൾ വിൽക്കുന്ന കടകൾ ധാരാളമുണ്ടെങ്കിലും പരിശീലനം എങ്ങുമില്ല. കടുപ്പമുള്ള മുളക്കമ്പിൽ പ്ളാസ്റ്റിക്ക് നൂലുകെട്ടി ചൂണ്ട ഉണ്ടാക്കിയിരുന്ന പരമ്പരാഗത രീതിയൊക്കെ മാറിത്തുടങ്ങിയപ്പോൾ, വിപണിയിൽ വാങ്ങാൻ ലഭിക്കുന്ന 'ചൂണ്ടക്കോലി'ന് 1,000 മുതൽ 25,000 രൂപവരെയുണ്ട്. ഈ ചൂണ്ട വേണ്ടവിധം പ്രയോഗിക്കാൻ അറിയില്ലെങ്കിൽ ഒരു പ്രയോജനവുമുണ്ടാവില്ലെന്ന യാഥാർത്ഥ്യം മനസിലാക്കിയാണ് ചൂണ്ട വാങ്ങാനെത്തുന്നവർക്ക് പരിശീലനം കൂടി നൽകാൻ സഫീറയും അഫ്നാസും തീരുമാനിച്ചത്.
കടയിലെ സ്റ്റാഫ് ഉണ്ണിയാണ് പരിശീലകൻ. മെഷീൻ ചൂണ്ട എറിയാൻ അറിയാത്തവർ ഉപയോഗിച്ചാൽ മുകൾ ഭാഗം പൊട്ടാൻ സാദ്ധ്യതയുണ്ട്. പ്രാക്ടിക്കൽ ക്ലാസിനൊപ്പം തിയറി ക്ലാസുമുണ്ട്. ട്രെയിനിംഗ് കഴിഞ്ഞ് ഇറങ്ങുന്നവരുടെയും സ്ഥിരം കസ്റ്റമേഴ്സിന്റെയും ചിത്രങ്ങൾ കടയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ മുതൽ വനിതകൾ വരെ പരിശീലനത്തിലുണ്ട്. ഇവർക്കായി വനിത ആൻഗ്ലേഴ്സ്, യങ്ങ് ആൻഗ്ലേഴ്സ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളും സജ്ജമാണ്. മീൻപിടിത്ത ട്രിക്കുകളുടെ യു ട്യൂബ്, ഫേസ്ബുക്ക് വീഡിയോകൾ ഇതുവഴി ലഭ്യമാകും. മക്കളായ സൈന നസ്റീനും സയാൻ യാമിറും ഇരുവർക്കുമൊപ്പമുണ്ട്.

ਟਿੱਪਣੀਆਂ
 • ❤️❤️❤️❤️❤️❤️

  francies louisfrancies louis7 ਦਿਨ ਪਹਿਲਾਂ
 • Good work❤..... Super😍

  Fathima ShereefFathima Shereef8 ਦਿਨ ਪਹਿਲਾਂ
 • Super

  Seetha LekchimiSeetha Lekchimi8 ਦਿਨ ਪਹਿਲਾਂ
 • ഇതിനൊക്കെ Deslike അടിച്ചവൻ ഏത് പരനാറി ആണോ

  S K VlogsS K Vlogs8 ਦਿਨ ਪਹਿਲਾਂ
 • ചേട്ടൻ നല്ല ഡയലിംഗ് ആണ് 🥰😍😍

  Sudheesh RajendranSudheesh Rajendran8 ਦਿਨ ਪਹਿਲਾਂ
 • Fishing Point : Alappuzha

  Alan JosephAlan Joseph8 ਦਿਨ ਪਹਿਲਾਂ
 • ഒരു വാരലിനു 25000രൂപയുടെ ചൂണ്ടയൊ?

  Musaiba keeriMusaiba keeri8 ਦਿਨ ਪਹਿਲਾਂ
  • ഒരു വരാലിനെ പിടിച്ചു കഴിഞ്ഞു അടുത്തത് പിടിക്കാൻ വേറെ ചൂണ്ട വാങ്ങുമോ ചേട്ടാ... ചേട്ടൻ പോയി 10-10, 000 മീനെ പിടിക്ക്

   Sreevas TholoorSreevas Tholoor8 ਦਿਨ ਪਹਿਲਾਂ
  • 2000 മുതൽ 50000 മുകളിൽവരെയുള്ള സാധനങ്ങൾ ഉണ്ട്

   ShanShan8 ਦਿਨ ਪਹਿਲਾਂ
 • ചൂണ്ട ഇട്ടവർ ഇവിടെ ലൈക്കടിക്കൂ👍👍

  AL ARIF MEDIA 786AL ARIF MEDIA 7868 ਦਿਨ ਪਹਿਲਾਂ
 • Polli

  Mohammed ThahasinMohammed Thahasin8 ਦਿਨ ਪਹਿਲਾਂ
 • First views

  Muhammed ShamuheenMuhammed Shamuheen8 ਦਿਨ ਪਹਿਲਾਂ
 • Frist comment

  G K CUTZZZG K CUTZZZ8 ਦਿਨ ਪਹਿਲਾਂ
PAworld