Sabarimala temple opens today with strict curbs

16 ਅਕਤੂਬਰ 2020
3 558 ਦ੍ਰਿਸ਼

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിലേക്ക് നാളെ അയ്യപ്പന്‍മാര്‍ മല കയറും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആണ് സര്‍ക്കാര്‍ ഒരുക്കി ഇരിക്കുന്നത്. മണ്ഡല- മകര വിളക്ക് പൂജകള്‍ക്ക് പരമാവധി 5000 പേര്‍ക്ക് മാത്രം ആയിരിക്കും പ്രവേശനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിദിനം ആയിരം പേര്‍ക്ക് മാത്രം ആയിരിക്കും ശബരിമലയില്‍ പ്രവേശനം. ശനിയാഴ്ച രാവിലെ അഞ്ച് മണി മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ആവും ഭക്തരെ പ്രവേശിപ്പിക്കുക. പടിപൂജ, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ എട്ടിന് അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടക്കും. നട തുറക്കുന്നതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി. മലകയറുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമല്ല, എന്നാല്‍ സന്നിധാനത്ത് മാസ്‌ക് നിര്‍ബന്ധമാണ്. ദര്‍ശനം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. ഒരു പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിച്ചു. മലകയറാന്‍ എത്തുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. 10നും 60 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പന്തളം, പത്തനംതിട്ട ഡിപ്പോകളില്‍ നിന്ന് സാധാരണ പമ്പ സര്‍വീസുകള്‍ ഉണ്ടായിരിക്കും. 30-ല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയാല്‍ മാത്രം അധിക ബസ് സര്‍വീസ് നടത്തും. നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. തീര്‍ത്ഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടും. പമ്പയില്‍ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ തിരികെ നിലയ്ക്കലില്‍ എത്തി പാര്‍ക്കു ചെയ്യണം. നിലയ്ക്കലില്‍ കൊവിഡ് പരിശോധനയ്ക്ക് പ്രത്യേക സംഘം ഉണ്ടായിരിക്കും. ഇവിടെ 48 മണിക്കൂറിന് ഉള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ സ്വന്തം ചിലവില്‍ ആന്റിജന്‍ പരിശോധനയ്ക്ക് സൗകര്യം ഉണ്ടായിരിക്കും. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ മലകയറ്റില്ല. യാത്രയില്‍ ഉടനീളം സാമൂഹ്യ അകലം പാലിക്കണം. കയ്യില്‍ കരുതിയിരിക്കുന്നത്സ ഒന്നും വഴിയില്‍ ഉപേക്ഷിക്കരുത്. പമ്പാ സ്നാനം ഉണ്ടായിരിക്കില്ല. തീര്‍ത്ഥാടകര്‍ക്കായി ഷവര്‍ സജ്ജമാക്കിയിട്ടുണ്ട്, മാളികപ്പുറത്ത് പ്രത്യേക കുളിമുറി. 150 ശൗചാലയങ്ങള്‍. ശുചിയായ ശേഷം ത്രിവേണി പാലം കടന്ന് സര്‍വീസ് റോഡുവഴി വേണം യാത്ര ചെയ്യാന്‍. ഗണപതി കോവിലില്‍ കെട്ടു നിറയ്ക്കല്‍ ഉണ്ടാകില്ല. വെര്‍ച്വല്‍ക്യൂ ബുക്കിംഗ് രേഖകള്‍ ഗണപതി ക്ഷേത്രത്തിന് അടുത്തുള്ള പൊലീസ് കൗണ്ടറില്‍ പരിശോധിക്കും. പമ്പയില്‍നിന്ന് 100 രൂപയ്ക്ക് ചൂടുവെള്ളം സ്റ്റീല്‍കുപ്പിയില്‍ നല്‍കും. ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ കുപ്പി തിരികെനല്‍കി പണം വാങ്ങാം. കാനന പാതയില്‍ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ള വിതരണം ഉണ്ടായിരിക്കും. സ്വാമിഅയ്യപ്പന്‍ റോഡുവഴി ആയിരിക്കണം യാത്ര. കയറ്റവും ഇറക്കവും സ്വാമി അയ്യപ്പന്‍ റോഡുവഴി മാത്രം ആവും. മരക്കൂട്ടത്തുനിന്നു ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനത്തേക്ക്. സന്നിധാനത്ത് എത്തിയാല്‍ പതിനെട്ടാംപടിക്ക് താഴെ കൈ കാലുകള്‍ സാനിറ്റൈസ് ചെയ്യാം. പതിനെട്ടാം പടിയില്‍ പോലീസ് സേവനത്തിന് ഉണ്ടാകില്ല. കൊടിമരച്ചുവട്ടില്‍ നിന്ന് ഫ്‌ളൈഓവര്‍ ഒഴിവാക്കി ദര്‍ശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ്‌ത്തേങ്ങാ സ്വീകരിക്കാന്‍ കൗണ്ടര്‍. സന്നിധാനത്ത് മറ്റ് പ്രസാദങ്ങള്‍ ഒന്നുമില്ല. മാളികപ്പുറത്തെ വഴിപാട് സാധനങ്ങള്‍ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം. മാളികപ്പുറം ദര്‍ശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോള്‍ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും. അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറില്‍. സന്നിധാനത്ത് തങ്ങാന്‍ അനുവാദമില്ല. തന്ത്രി, മേല്‍ശാന്തി, മറ്റ് പൂജാരിമാര്‍ എന്നിവരെ കാണാന്‍ അനുവാദമില്ല. ഭസ്മക്കുളത്തില്‍ കുളിക്കാന്‍ അനുവദിക്കില്ല. ശയനപ്രദക്ഷിണം ഇല്ല. നെയ്‌ത്തേങ്ങ ഉടയ്ക്കല്‍ ഇല്ല. പമ്പയിലും സന്നിധാനത്തും പരിമിതമായ രീതിയില്‍ അന്നദാനം

ਟਿੱਪਣੀਆਂ
 • ഇലക്ഷൻ അടുത്തായി അതു കൊണ്ടാണ് ഒരു തീക്കളിക്ക് ഒരുങ്ങുന്നത്. ഇത്രയും ആളുകൾ സന്ദർശിക്കാൻ വരുമ്പോൾ എങ്ങനെയാണ് നിബന്ധനങ്ങൾ പാലിക്കേണ്ടത്. കോ വിഡ് വ്യാപനത്തിന് ഏതൊരു കുറവുമില്ല' മറിച്ച് കൂടുന്നതെയുള്ളു. ഇനി എല്ലാ മതസ്ഥരും ഒരുങ്ങിയിറങ്ങുക. ഏതാണ്ടൊരു തീരുമാനം ആകും

  Anithan AppuAnithan Appuਦਿਨ ਪਹਿਲਾਂ
 • മാസ്ക്ക് വച്ചിട്ട് നടക്കാൻ പറ്റുന്നില്ലല്ലോ? അപ്പോൾ മല കയറാൻ പറ്റുമോ?

  Bindhu V KBindhu V K2 ਦਿਨ ਪਹਿਲਾਂ
 • അടുത്ത മണ്ഡലകാല ശബരിമല ദർശനം ഭക്തർ ഒഴിവാക്കുന്നതാണ് നല്ലത്.. വൃതം എടുത്ത് വീട്ടിൽ ഭജനം പാർക്കണം.. അയ്യപ്പൻ ആ ഭക്തരുടെ പ്രാർഥന കേൾക്കും... അതല്ല പോകാനാണ് ഉദ്ദേശം എങ്കിൽ... അയ്യപ്പനും നിങ്ങളെ രക്ഷിക്കാനാകില്ല .... സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം.. സർക്കാരിന്റെ നോട്ടം എന്തിലാണെന്ന്.. എല്ലാർക്കും അറിയാമല്ലോ

  Sarath KoyickalethSarath Koyickaleth3 ਦਿਨ ਪਹਿਲਾਂ
 • ഇതൊക്കെ അങ്ങ് പള്ളീ പറഞ്ഞ. മതി. 17 വർഷം ദർശനം നടത്തിയതാണ്. ഇനി അങ്ങോട്ടേക്കില്ല . ഈ പൈസ പാവങ്ങൾക്ക് ഭക്ഷണം കൊടുക്കും. എന്തായാലും ഈ പരനാറികൾ സർക്കാർ ഇങ്ങനെ ഒക്കെ ചെയ്യണം എന്നാലേ. വിവരം ഇല്ലാത്ത ഹിന്ദുക്കൾ ഉണരൂ

  Sajeev PoomalaSajeev Poomala3 ਦਿਨ ਪਹਿਲਾਂ
 • Priyappetta Ayyappa Bhakthare ee varsham arum pokaruthue ayyappan nammalodue kopikkilla ivanteyokke niyanthranangal ellam kazhiyattue swami saranam

  Saji SajiSaji Saji3 ਦਿਨ ਪਹਿਲਾਂ
 • Swamii saranam

  Hari KrishnaHari Krishna3 ਦਿਨ ਪਹਿਲਾਂ
 • സ്വാമി ശരണം

  Sachu SachuSachu Sachu3 ਦਿਨ ਪਹਿਲਾਂ
 • ഈ ദർശനം ഒഴിവാക്കാമായിരുന്നു

  ANTHUMMAVAN RAJUANTHUMMAVAN RAJU3 ਦਿਨ ਪਹਿਲਾਂ
 • അയ്യപ്പ ഭക്തരുടെ വായ് മാസ്ക് കൊണ്ട് അടക്കുന്നത് പോലെ......അയ്യപ്പ ഭക്തരുടെ പോക്കറ്റും അടച്ചു വെക്കുക......അപ്പോൾ പറഞ്ഞു വന്നത് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു.......

  Vinod KVinod K3 ਦਿਨ ਪਹਿਲਾਂ
 • പമ്പയിൽ കുളിക്കാൻ അനുവദിക്കുമോ സർക്കാർ

  Pranav P NairPranav P Nair3 ਦਿਨ ਪਹਿਲਾਂ
 • ഭണ്ഡാരത്തിൽ പണം ഇടാൻ മാത്രം ഒരു നിയന്ത്രണവുമുണ്ടാകില്ല. അല്ലേ സർക്കാരേ?

  S JS J3 ਦਿਨ ਪਹਿਲਾਂ
 • അയ്യപ്പ

  KASHINATH SKASHINATH S3 ਦਿਨ ਪਹਿਲਾਂ
PAworld