Robot for Remote Medical Care of Covid-19 Patients | Kerala | Keralakaumudi

15 ਅਕਤੂਬਰ 2020
603 ਦ੍ਰਿਸ਼

കൊറോണക്കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് ഒരു കാലത്തിനൊത്ത കൈത്താങ്ങായി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, .ഇവർ രൂപകൽപ്പന ചെയ്തത് സാക്ഷാൽ ഒരു അടിപൊളി കോവിഡ് കെയർ റോബോട്ട് .കോ വിഡ് മേഖലയിലെ അരാഗ്യ പ്രവർത്തകർക്ക് ഒരു ഒന്നാന്തരം കൈത്താങ്ങാകും ഈ റോബോട്ട്
ഓട്ടോണമസ് നാവിഗേഷൻ ,കൂടാതെ ജോയ്സ്റ്റിക്ക് ഉപയോഗിച്ച് റോബോട്ട് പ്രവർത്തിപ്പിക്കാനും സാധിക്കും. കൂടാതെ നോൺ-കോൺടാക്റ്റ് ഹാൻഡ് സാനിറ്റൈസർ, ടെലിമെഡിസിൻ സൗകര്യം എന്നിവയും റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട്‌ മാസങ്ങൾ കൊണ്ടാണ് റോബോട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
എം.ടെക് റോബോട്ടിക്സ് ആൻ്റ് ഓട്ടോമേഷൻ 2018-20 വിദ്യാർത്ഥികളുടെ അധ്വാനത്തിൽ പിറന്ന ഓട്ടോണമസ് നാവിഗേഷൻ സംവിധാനമുള്ള കോവിഡ് കെയർ റോബോട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൈമാറി. റോബോട്ടിക്സ് വിദ്യാർത്ഥികളായ ടീം ലീഡർ സഞ്ജുന മറിയം മാത്യൂസ് , അജ്മൽ എം, ഹരികൃഷ്ണൻ.കെ, റോജിൻ ഫിലിപ്പ് റെജി, അരുൺ ശങ്കർ എന്നിവരാണ് കോവിഡ് കെയർ റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം അദ്ധ്യാപിക ഡോ. ശ്രീജയുടെ നേതൃത്വത്തിലാണ് ഇൗ പ്രോജക്ട് തയ്യാറാക്കിയത്. ഡോ. രഞ്ജിത്ത് എസ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോ. ഷിജു മജീദ് എന്നിവർ നിർദേശങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം 1987-91 പൂർവവിദ്യാർത്ഥി സംഘടന ആയ ലൈറ്റ് ഹൗസ് ആണ് പ്രോജക്ട് സ്പോൺസർ ചെയ്തിരിക്കുന്നത്. റോബോട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപായോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട് റിസർച്ച് ആന്റ് ഡെവലപ്മെൻ്റിൻ്റെ ഭാഗമായി നിർമ്മിച്ചതാണ്.

ਟਿੱਪਣੀਆਂ
  • Good

    Libu ThomasLibu Thomas12 ਦਿਨ ਪਹਿਲਾਂ
PAworld