PM richer, Amit Shah poorer in net worth assessment filed with PMO | Kaumudy

16 ਅਕਤੂਬਰ 2020
1 347 ਦ੍ਰਿਸ਼

കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തില്‍ 36 ലക്ഷം രൂപയുടെ വര്‍ധന ആണ് ഉണ്ടായത്.
പ്രധാനമന്ത്രി മോദിയുടെ മൊത്തം ആസ്തി ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് 2.85 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷമിത് 2.49 കോടി രൂപയായിരുന്നു. 3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 33 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തില്‍ നിന്നു ലഭിച്ച പലിശയുമാണു മോദിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കിയത്. പ്രധാനമന്ത്രി വായ്പയെടുത്തിട്ടില്ല. സ്വന്തം വാഹനമില്ല. 45 ഗ്രാമുള്ള 4 സ്വര്‍ണമോതിരങ്ങള്‍ കൈവശമുണ്ട്. ഇതിന്റെ മൂല്യം 1.50 ലക്ഷം രൂപ. ഗാന്ധിനഗറില്‍ 3531 ചതുരശ്രയടി വിസ്തീര്‍ണമുള്ള വസ്തു സ്വന്തമായുണ്ട്. ഇതില്‍ 3 പേര്‍ക്കുകൂടി അവകാശമുണ്ട്.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വത്തു കുറഞ്ഞതായാണ് കണക്ക്. അമിത് ഷായുടെ സ്വത്ത് 32.3 കോടി രൂപയില്‍ നിന്നു 28.63 കോടി രൂപയായണ് കുറഞ്ഞത്. അദ്ദേഹത്തിനു ഗുജറാത്തില്‍ 10 സ്ഥലങ്ങളില്‍ വസ്തുവുണ്ട്. അമ്മയില്‍ നിന്നു ലഭിച്ച സ്വത്തിന്റെ മൂല്യം 13.56 കോടി രൂപയാണെന്നാണ് വെളിപ്പെടുത്തല്‍. മന്ത്രിസഭയിലെ ഏറ്റവും സമ്പന്നന്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ്- 78.27 കോടി രൂപയുടെ ആസ്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനു 4.94 കോടിയുടെ സ്വത്ത്. വി. മുരളീധരനു 30,855 രൂപ വിലമതിക്കുന്ന 6 ഗ്രാം സ്വര്‍ണ മോതിരവും ഒരു കാറും സ്വന്തമായുണ്ട്. കാര്‍ വാങ്ങാന്‍ 9.5 ലക്ഷം രൂപ വായ്പയെടുത്തു. 8.33 ലക്ഷം രൂപയുടെ സ്ഥലം സ്വന്തമായുണ്ട്. 20.77 ലക്ഷം രൂപ വിലയുള്ള 2 സ്ഥലങ്ങളില്‍ സഹോദരനൊപ്പം ഉടമസ്ഥാവകാശമുണ്ട്. ധനമന്ത്രി നിര്‍മല സീതാരാമനു ബജാജ് ചേതക് സ്‌കൂട്ടര്‍ സ്വന്തമായുണ്ട്. 1.33 കോടി രൂപയുടെ സ്വത്താണ് മന്ത്രിക്കുള്ളത്. 315 ഗ്രാം സ്വര്‍ണവും തെലങ്കാനയില്‍ രണ്ടിടത്തുള്ള 1.15 കോടി രൂപയുടെ വസ്തുവും ഉള്‍പ്പെടെയാണിത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ 11.91 കോടിയുട സ്വത്തില്‍ 16 പശുക്കള്‍, 13 പോത്തുകള്‍, 6293 മരങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ഭാര്യയും യുഎന്നിലെ മുന്‍ അസി. സെക്രട്ടറി ജനറലുമായിരുന്ന ലക്ഷ്മിക്കു 3 വിദേശ അക്കൗണ്ടുകള്‍ ഇപ്പോഴുമുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ സ്വന്തമായി ഫ്ളാറ്റും ഉണ്ട് ഇവര്‍ക്ക്‌

ਟਿੱਪਣੀਆਂ
  • You are reporting as if PM has amassed wealth in a wrong way. It is the as much as many prudent ordinary person have.Reporter ,you don't have common sense. 😂😂

    Sadeesan MbSadeesan Mb9 ਦਿਨ ਪਹਿਲਾਂ
  • Allenkilum ellaaaa aaaaalukalum Political kadannuvarunnath idhu swondhamaaayi adhwanikkathe kaashundaakaanaaanu

    Adnan Pp0007Adnan Pp00079 ਦਿਨ ਪਹਿਲਾਂ
  • അധികാരം കയ്യിൽ വന്നാൽ വരുന്നതിനു മുൻപ് പറഞ്ഞതെല്ലാം സ്വാഹാ....

    *Non religious indian# NRI*Non religious indian# NRI9 ਦਿਨ ਪਹਿਲਾਂ
  • മോദിജിക് ചിലപ്പോൾ അലാവുദ്ധിൻ്റെ അൽബുദ വിളക് കിട്ടി കാണും ഇതൊക്കെ ഏതു വഴിയിക് വന്നൂന്ന് ആര് അന്വേഷിക്കും

    akbar aliakbar ali9 ਦਿਨ ਪਹਿਲਾਂ
  • 45 gram alladi 4 gram aadi pothe

    Aswin chekavarAswin chekavar9 ਦਿਨ ਪਹਿਲਾਂ
    • 4 ഗ്രാമിന് 1.5 ലക്ഷമോ..... നമിച്ചു മോഡി ഭക്താ

      *Non religious indian# NRI*Non religious indian# NRI9 ਦਿਨ ਪਹਿਲਾਂ
  • മുരളീധരന്റെ സ്വത്ത് വകയിൽ സ്മിത മേനോനെ കൂട്ടില്ലെ 😌

    true indiantrue indian9 ਦਿਨ ਪਹਿਲਾਂ
  • ദീപസ്തംഭം മഹാചര്യം എനിക്കും കിട്ടണം പണം..

    true indiantrue indian9 ਦਿਨ ਪਹਿਲਾਂ
  • Water water everywhere water not a drop to drink

    James ThobiousJames Thobious9 ਦਿਨ ਪਹਿਲਾਂ
  • പാവപ്പെട്ട ദളിതർക്കും സങ്കി കുട്ടൻ മാർക്കും എന്താണുള്ളത്

    Bachu rasyaBachu rasya9 ਦਿਨ ਪਹਿਲਾਂ
    • എല്ലാവർക്കും അത്യാവശ്യത്തിനു വർഗീയതയുണ്ടല്ലോ.....

      *Non religious indian# NRI*Non religious indian# NRI9 ਦਿਨ ਪਹਿਲਾਂ
  • ഇന്ത്യ മൊത്തം വിലയ്ക്ക് വാങ്ങാനുള്ള കാശ് പിണറായിയുടെ ഭരണത്തിൽ കൊടിയേരിയും മക്കളും പിണറായിയും മക്കളും സ്വപ്നയും കൂട്ടരും കൂടി ഉണ്ടാക്കി അതും കൂടി പറയേണ്ടേ എൻറെ കിളി പെണ്ണേ

    Pramod vishnu DasPramod vishnu Das9 ਦਿਨ ਪਹਿਲਾਂ
  • തമ്മിൽ ബേധം മോദി തന്നെ ..

    നെൽ കതിർനെൽ കതിർ9 ਦਿਨ ਪਹਿਲਾਂ
  • ചായക്കടക്കാരൻ കോടീശ്വരൻ ആയി... സ്വന്തം കാർ എന്തിനാ? 8500 കോടി രൂപയുടെ വിമാനം നാട്ടുകാരുടെ കാശിനു ഈ പാവത്താൻ വാങ്ങീലെ?...

    BIJU JACOBBIJU JACOB9 ਦਿਨ ਪਹਿਲਾਂ
    • @Sadeesan Mb Hah hah ha.... India Govt. = Modiji & Shaji

      BIJU JACOBBIJU JACOB9 ਦਿਨ ਪਹਿਲਾਂ
    • India government bought it for the security of lndian PM.

      Sadeesan MbSadeesan Mb9 ਦਿਨ ਪਹਿਲਾਂ
    • Ennu jose k mani

      Mukesh MuraleedharanMukesh Muraleedharan9 ਦਿਨ ਪਹਿਲਾਂ
  • Ithokke janagal vishosikaanam ennano parunaath

    Hafsin ptHafsin pt9 ਦਿਨ ਪਹਿਲਾਂ
PAworld