മെഹ്ബൂബ മുഫ്തിക്ക് തടങ്കല്‍ മോചനം | Mehbooba released, says ‘will take back what Delhi snatched’

14 ਅਕਤੂਬਰ 2020
491 ਦ੍ਰਿਸ਼

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയ്ക്ക് ഒരു വര്‍ഷത്തിനു ശേഷം തടങ്കലില്‍ നിന്നും മോചനം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് മെഹ്ബൂബ മുഫ്തിയെ തടങ്കലിലാക്കിയത്. കശ്മീരിലെ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിയെ തടങ്കലില്‍ നിന്ന് മോചിപ്പിച്ച വിവരം ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് രോഹിത് കന്‍സലാണ് അറിയിച്ചത്. ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഉടന്‍ തന്നെ തടവ് റദ്ദാക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം നിര്‍ത്തലാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് മുഫ്തിയെയും മറ്റു രാഷ്ട്രീയ നേതാക്കളെയും തടങ്കലിലാക്കിയത്. മകള്‍ ഇല്‍തിജ മുഫ്തിയാണ് മെഹബൂബ തടങ്കല്‍ മുക്തയായ വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. പൊതു സുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയായിരുന്നു മുഫ്തിയെ തടവിലാക്കിയത്. ജൂലൈയില്‍ ജമ്മു കശ്മീര്‍ ഭരണകൂടം കര്‍ശനമായ പൊതുസുരക്ഷാ നിയമപ്രകാരം (പിഎസ്എ) തടവ് മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു.

ਟਿੱਪਣੀਆਂ
  • തള്ള പുറതിരങ്ങിയോ😂😂

    Sarath SSarath S9 ਦਿਨ ਪਹਿਲਾਂ
PAworld