Manoj Kumar makes books reading a regular routine to defeat Cancer | Alappuzha

14 ਅਕਤੂਬਰ 2020
4 501 ਦ੍ਰਿਸ਼

സ്വസ്ഥതയും സമാധാനവും നിറഞ്ഞുനിന്ന ജീവിതത്തിലേക്കൊരു ചോദ്യചിഹ്നമായി കാന്‍സര്‍ കടന്നു വന്നതോടെ ചോദ്യങ്ങളുടെ ലോകത്തേക്കു കടന്നിരിക്കുകയാണ് ആലപ്പുഴ വടക്കനാര്യാട് ഇട്ട്യംവെളിയില്‍ മനോജ് കുമാര്‍ പ്രതിസന്ധിക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ പൊരുതി മുന്നേറാന്‍ ഈ ചോദ്യങ്ങളും ഉത്തരങ്ങളും ചിലരുടെ സംശയങ്ങളും കരുത്തു പകരുന്നുണ്ടെന്ന് മനോജ് ഉറച്ചു വിശ്വസിക്കുന്നു.
വീടിന് സമീപം റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ ദിവസവും ഓരോ പി.എസ്.സി ചോദ്യങ്ങള്‍ എഴുതിയിടും. നിരവധി പുസ്തകങ്ങള്‍ വായിച്ച ശേഷമാണ് കട്ടിയും ആശയക്കുഴപ്പവും ഇഴചേര്‍ന്നു കിടക്കുന്ന ഒരു ചോദ്യം തിരഞ്ഞെടുക്കുന്നത്. ചോദ്യം സംബന്ധിച്ച് ആരെങ്കിലും സംശയം ഉന്നയിച്ചാല്‍, കൃത്യമായ വിശദീകരണമുണ്ടാവും. പ്രദേശത്തെ അയല്‍ക്കൂട്ടം ഭാരവാഹികള്‍ അറിയിപ്പുകള്‍ പതിക്കാനായി സ്ഥാപിച്ച ബോര്‍ഡാണ് കാലക്രമേണ അറിവ് പകരാനുള്ള വേദിയാക്കി മനോജ് മാറ്റിയത്.
ദേവസ്വംബോര്‍ഡില്‍ വാച്ചറായ മനോജിനെ രണ്ടു വര്‍ഷം മുമ്പാണ് കാന്‍സര്‍ കടന്നു പിടിച്ചത്. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടിനും ശരീരത്തിന്റെ തളര്‍ച്ചയ്ക്കും കാരണം തേടി കോട്ടയം മെഡി. ആശുപത്രിയില്‍ എത്തിയപ്പോഴാണ് തൊണ്ടയില്‍ വേരൂന്നിയ കാന്‍സര്‍ ശരീരത്തിന്റെ മറ്റിടങ്ങളിലേക്കും ബാധിച്ചതായി വ്യക്തമായത്. കൊവിഡ് കാലത്ത് യാത്ര ബുദ്ധിമുട്ടായതിനാല്‍ വാച്ചര്‍ നിയമനം ലഭിച്ച കായിപ്പുറം പല്ലാരിമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ഇതോടെ 'രോഗപ്രതിരോധ'ത്തിന് പി.എസ്.സി ചോദ്യങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ് മനോജ്.
രണ്ടു വര്‍ഷമായി ആര്‍.സി.സിയിലെ ചികിത്സയിലാണ് മനോജ്. ഭാര്യ സൗമ്യയ്ക്ക് വേണ്ടി പ്രത്യേകം ചോദ്യങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നുണ്ട്. കൊവിഡിനു മുമ്പ് നിരവധി കുട്ടികള്‍ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിനായി മനോജിന്റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം ഈ പരിശീലനം മുടങ്ങി. എല്‍.ഡി ക്ലാര്‍ക്ക് റാങ്ക് പട്ടികയിലെ അംഗം കൂടിയാണ് മനോജ്. ഓരോ ദിവസവും ബോര്‍ഡില്‍ കുറിക്കേണ്ട ചോദ്യങ്ങള്‍ക്ക് വേണ്ടി പുസ്തകവായനയില്‍ മുഴുകുമ്പോള്‍, രോഗത്തിന്റെ വേദനകളില്‍ നിന്ന് താത്കാലിക ആശ്വാസം ലഭിക്കാറുണ്ടെന്ന് മനോജ് പറയുന്നു.
ഇതിനകം 12 കീമോ തെറാപ്പിയും, 30 റേഡിയേഷനുകളും പൂര്‍ത്തിയാക്കി. ഡിസംബറില്‍ അടുത്ത ഘട്ട പരിശോധനകള്‍ക്കായി ആര്‍.സി.സിയിലെത്തണം. അമ്മ മണിയമ്മയും, മകള്‍ അഞ്ച് വയസുകാരി ദിയാലക്ഷ്മിയും ഒപ്പമുണ്ട്.

ਟਿੱਪਣੀਆਂ
 • ഈ രോഗത്തെ അതിജീവിച്ച് തിരികെ വന്ന് ഏറെ കുട്ടികളെ സർക്കാർ ജോലിയിലെക്ക് കൈപിടിച്ച് ഉയർത്തട്ടെ എന്ന് ആശംസിക്കുന്നു by aടwathy

  Sherly AlappuzhaSherly Alappuzha8 ਦਿਨ ਪਹਿਲਾਂ
 • എന്റെ പ്രിയ സുഹൃത്തിന് എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു

  dipu chellappandipu chellappan11 ਦਿਨ ਪਹਿਲਾਂ
 • GOD BLESS YOU..

  asish kumarasish kumar13 ਦਿਨ ਪਹਿਲਾਂ
 • Yesuvine friend aaki jeevichu nokku..ellam saryakkum..anubhavam anu..

  Anilkumar AnandanAnilkumar Anandan13 ਦਿਨ ਪਹਿਲਾਂ
 • Ethrayum pettennu daivam matti tharatte

  Bushra ChikkuBushra Chikku13 ਦਿਨ ਪਹਿਲਾਂ
 • പൂർവാധികം ശക്തിയോടുകുടി തിരിച്ചുവരട്ടെ

  CINE INSANECINE INSANE13 ਦਿਨ ਪਹਿਲਾਂ
 • താങ്കളുടെ ധൈര്യത്തിന് Hatts off

  CINE INSANECINE INSANE13 ਦਿਨ ਪਹਿਲਾਂ
 • God bless you 🙏

  Arun KumarArun Kumar13 ਦਿਨ ਪਹਿਲਾਂ
PAworld