Malappuram youth made a Canoe from 700 plastic bottles that were washed away in the floods

15 ਅਕਤੂਬਰ 2020
5 314 ਦ੍ਰਿਸ਼

700 വെള്ളക്കുപ്പികൾ കൊണ്ടൊരു തോണി.... പ്രളയത്തിൽ ഒഴുകിയെത്തിയ എഴുന്നൂറോളം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് തോണി ഉണ്ടാക്കിയിരിക്കുകയാണ് മലപ്പുറം വേങ്ങര കുരിയാടുള്ള നാല് ചെറുപ്പക്കാർ. മാലിന്യനിർമ്മാർജ്ജന സന്ദേശം സമൂഹത്തിനേകുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ തോണി നിർമ്മാണം. വേങ്ങര കൂരിയാട് കാസ്മ ക്ലബ് പ്രവർത്തകരായ എ.രാഗിൽ, കൂരിയാട്ട് പടിക്കൽ സുബീഷ്, വെട്ടൻ സജിത്ത്, ടി.പി. വിഷ്ണുദേവൻ എന്നിവരാണ് പ്രളയത്തിൽ കടലുണ്ടി പുഴയിലൂടെയും മറ്റം ഒലിച്ചെത്തിയതും റോഡരികിലും വയലോരങ്ങളിലും ഉപേക്ഷിച്ചതുമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് തോണി നിർമ്മിച്ചത്. കുപ്പികൾക്ക് പുറമെ കവുങ്ങ് പാളികളും കയറുമാണ് തോണി നിർമ്മിക്കാനായി ഉപയോഗിച്ചത്. മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഈ പ്രളയകാലത്ത് ഒലിച്ചുവന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചപ്പോഴാണ് ഇവരുടെ മനസ്സിൽ ഇത്തരമൊരു ആശയം രൂപം കൊണ്ടത്. തോണിയിൽ ആറ് പേർക്ക് കയറാൻ പറ്റുമെന്ന് ചെറുപ്പക്കാർ പറയുന്നു.
റിപ്പോർട്ട് : മുസ്തഫ ചെറുമുക്ക്
ക്യാമറ : അഭിജിത്ത് രവി

ਟਿੱਪਣੀਆਂ
  • 👌👍🍾🍾🍾🍾🍾🍾🍾🍾🛥️🛥️🙏

    manju madhavmanju madhav9 ਦਿਨ ਪਹਿਲਾਂ
  • സൂപ്പർ

    SUHAIL SULAIKHASUHAIL SULAIKHA9 ਦਿਨ ਪਹਿਲਾਂ
  • Alok DHEDHO BHAIIIIIIIII 🥰🥰🥰

    Tech and vlogTech and vlog10 ਦਿਨ ਪਹਿਲਾਂ
PAworld