മോഡി മണ്ഡലം വഡോദരയിൽ മുതല ശല്യം | Forest dept,rescues crocodile in Gujarat's Vadodara |Keralakaumudi

15 ਅਕਤੂਬਰ 2020
1 664 ਦ੍ਰਿਸ਼

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന മണ്ഡലമാണ് ഗുജറാത്തിലെ വഡോദര. പക്ഷെ പ്രധാനമന്ത്രിയുടെ മണ്ഡലമെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. മുതലാശല്യം കാരണം പൊരുതി മുട്ടിയിരിക്കുകയാണ് നാഗാഖ്‌റ വാസികൾ. അവിടെ അപ്രതീക്ഷിതമായി എത്തിയ ഒരു ഒരു മുതല വനം വകുപ്പിനെയും നാട്ടുകാരെയും ഞെട്ടിച്ചു കളഞ്ഞു.. രാജ്മഹൽ വളപ്പിലാണ് മുതല വീരനെ ആദ്യം കണ്ടെത്തിയത്. ഒരു കുഴിയൊക്കെ എടുത്തു അലസമായി വെയില് കായുകയായിരുന്നു കക്ഷി
ഇത് വഡോദരയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നു മുതലാക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും മനസ്സിലായി. ഏറെ പണിപ്പെട്ടു തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ മുതലയെ പിടികൂടി അതിന്റ വിശ്വമിത്രി നദിയിലേക്കു തുറന്നു വിട്ടു . വഡോദരക്കു തൊട്ടടുത്ത വിശ്വമിത്രി നദിയിൽ ഓരോ കിലോ മീറ്ററിലും 6 മുതലകൾ ഉണ്ടെന്നാണ് അടുത്തിടെ നടത്തിയ സെൻസസ് വെളിപ്പെടുത്തിയത്. ഇവിടെ നിന്നും തൊട്ടടുത്ത നഗരത്തിലേക്ക് മുതലകൾ അടുത്തിടെ കൂട്ടത്തോടെ കയറി വരുന്നുണ്ട്. ഇതോടെ വഡോദരക്കാർ . ആകെ ഭീതിയിലാണ്. നഗരത്തിലേക്ക് കയറി വരുന്ന മുതലകൾ പിടികൂടി തിരികെ വിശ്വമിത്രി നദിയിലേക്കു വിടുന്നത് വനം തലവേദനയായി മാറിയിരിക്കുകയാണ്

ਟਿੱਪਣੀਆਂ
  • അല്ലെങ്കിലും കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ഗുജറാത്ത്‌, ഉത്തർപ്രദേശ് എന്നൊക്കെ കേൾക്കുമ്പോൾ ഭയങ്കര ആവേശമാണ്. വടക്കോട്ട് നോക്കിയിരുന്നു അവർ സ്വന്തം ഊരും പേരും വരെ മറന്നു പോയി. പിന്നെ എങ്ങനെ മണ്ഡലം തിരിച്ചറിയാൻ.

    Sudheer RajanSudheer Rajan12 ਦਿਨ ਪਹਿਲਾਂ
  • മുതലയ്ക്ക് അറിയില്ലല്ലോ സേട്ട ഇത് മോഡിയുടെ മണ്ഡലമാണ് എന്ന്

    Chandran AcharyaChandran Acharya12 ਦਿਨ ਪਹਿਲਾਂ
  • പ്രധനമന്ത്രി യുടെ മണ്ഡലം വാരണാസി ആണ് വഡോദര അല്ല. ഇതുപോലുള്ളയുള്ള ന്യൂസ്‌ കൊടുത്ത് മറ്റുള്ളവരെ പൊട്ടന്മാർ ആക്കരുത്. സ്വയം മണ്ടൻ ആയികോളൂ വിരോധം ഇല്ല

    Sangeeth SSangeeth S12 ਦਿਨ ਪਹਿਲਾਂ
PAworld