മാളയിലെ യമണ്ടൻ പോത്ത് പ്രേമം | Priceless Buffaloes of Shanavas | Mala | Thrissur

16 ਅਕਤੂਬਰ 2020
12 854 ਦ੍ਰਿਸ਼

തൃശൂർ മാളയിൽ ഒരു യമണ്ടൻ പോത്ത് പ്രേമം തലയ്ക്ക് പിടിച്ച ഷാനുവിന്റെ ജീവിതം അത്ഭുതവും കൗതുകവും നിറഞ്ഞതാണ്. തൃശൂർ ജില്ലയിലെ കാട്ടൂർ തളിയപ്പാടത്ത് ഷാനവാസ് അബ്ദുള്ളയുടെ ഈ പോത്തുപ്രേമകഥ കേൾക്കുന്നവരിൽ ചിലർ ആദ്യം പറയുന്നത് ഇയാൾക്ക് വട്ടാണെന്നായിരിക്കാം. എന്നാൽ ഷാനുവിന്റെ വീട്ടിലെത്തി കണ്ടവർക്കറിയാം ഇതാണ് ഒരു യമണ്ടൻ പോത്തുപ്രേമമെന്ന്. കേരളത്തിലെ ഏറ്റവും വലിയ രണ്ട് പോത്തുകളാണ് 35 കാരനായ ഷാനുവിന്റെ ഈ തറവാടിന്റെ പെരുമ കാത്തുസൂക്ഷിക്കുന്നതെന്നത് അതിശയോക്തിയല്ല. ഈ യമണ്ടൻ പോത്തുകൾക്ക് സദ്ദാം,ഹുസൈൻ എന്നിങ്ങനെയാണ് പേരുകൾ.
ഇറാക്കിലെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ഓർമ്മയ്ക്കായാണ് ഇവർക്ക് പേരിട്ടിരിയ്ക്കുന്നത്.ഇവരാണ് കേരളത്തിലെ പോത്തുകളിലെ രാജാക്കന്മാരായി അറിയപ്പെടുന്നത്.
സദ്ദാം..മെഹസ്ന വിഭാഗം.എണ്ണക്കറുപ്പും ആറടിയിലധികം ഉയരം.രണ്ടായിരം കിലോഗ്രാം വരുന്ന തൂക്കം.മോഹവില നൽകിയാണ് ഹരിയാനയിൽ നിന്ന് ഇവനെ സ്വന്തമാക്കിയത്. മോഹവിലയായ കാരണം അന്നത്തേയും ഇന്നത്തേയും വില ഷാനു പറയില്ല.
ഹുസൈൻ...ആന്ധ്രായിൽ നിന്ന് മോഹവില നൽകി സ്വന്തമാക്കിയ സുർട്ടി മുറ ക്രോസ് വിഭാഗമാണ്.തൂക്കവും ഉയരവും സദ്ദാമിന് തുല്യം.ഇരുവർക്കും പ്രായം അഞ്ച് വയസ്. കാഴ്ചയിൽ ഇരുവരും ചില്ലറക്കാരല്ലെങ്കിലും അടുത്തറിയുന്നവർക്ക് പഞ്ചപാവം.
ചുവന്ന മൂക്കുകയറിട്ട് കഴുത്തിൽ നെയിം പ്ളേറ്റ് അണിഞ്ഞ് കരിവീരനെന്ന പോലെ തലയെടുപ്പുമായി നടക്കുന്നതു ഒരു ഒന്ന് ഒന്നര ചന്തമാണ്.മുക്രയിടാതെ ഷാനുവിന്റെ അരുമയായി ചേർന്നുനിൽക്കുമ്പോൾ ഇരുവരുടേയും കുട്ടിത്തം പ്രകടമാകും.കണ്ടാൽ ഭീകരനായി തോന്നുമെങ്കിലും കൊച്ചുകുട്ടികൾക്കുപോലും ഇവർ ഇണങ്ങും.
ഭക്ഷണവും വിനോദവും...ദിവസവും ഇരുവരും ഒരു ലിറ്റർ വീതം പാൽ കുടിയ്ക്കും.പിന്നെ അവിൽ,ഈന്തപ്പഴം,ബദാം,ലേഹ്യം,ആപ്പിൾ,കാരറ്റ് എന്നിവയാണ് പ്രധാനം. സമയത്തിന് ഭക്ഷണം മാത്രമല്ല മൂന്ന് നേരം വിശാലമായ കുളിയും ഉണ്ട്.എണ്ണ മസാജിംഗും കുളത്തിലെ നീരാട്ടും ഇവർക്ക് പതിവാണ്.സദ്ദാമിനും ഹുസൈനും ഭക്ഷണത്തിനായി ചെലവഴിക്കുന്നത് ഒരു ലക്ഷം രൂപയാണ്.ഇവർക്ക് മാത്രമായി നാല് ജോലിക്കാരുമുണ്ട്.കാർഷിക പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതാണ് പ്രധാന വിനോദം.
കാട്ടൂരിൽ സദ്ദാമിനും ഹുസൈനും കൂട്ടായി മൂന്ന് പോത്തുകളും രണ്ട് എരുമകളും മൂന്ന് കാളകളും ഉണ്ട്. നാലര വയസുകാരൻ മുറ ഇനത്തിലുള്ള പോത്ത് ഇവരിലെ മറ്റൊരു താരമാണ്. ജാഫർ ബാദി,മുറ എന്നീ ഇനങ്ങളാണ്. എരുമകൾ നാടനും ഹരിയാന ഒറിജിനൽ മുറയും ഉണ്ട്. കൂടാതെ രണ്ട് കാങ്കിയം കാളകളും ഒരു കാസർകോട് കുള്ളനും ഇവിടെയുണ്ട്.
കൊവിഡ് കൊണ്ടുവരാൻ വൈകുന്ന ഒരു യമണ്ടൻ കൂടി എത്താനുണ്ട്‌.ഹരിയാന ഒർജിനൽ മുറ ഇനത്തിലുള്ള തലയെടുപ്പിൽ കേമൻ.
എല്ലാവർക്കും നൽകുന്ന പൊതു ഭക്ഷണം ഇവയാണ്...പുല്ല്, വൈക്കോൽ,ചോളത്തവിട്,പുളിയരി വേവിച്ചത്,പരുത്തിപ്പിണ്ണാക്ക്,ചോളമാവ്‌,അരിയുടെ പോളിഷ് തവിട്,സോയ എന്നിവയാണ്.കൂടാതെ വൈറ്റമിൻ ടോണിക്കുകളും ഇടക്കിടെ നൽകും കാമറ: ഇ.പി രാജീവ്

ਟਿੱਪਣੀਆਂ
 • മാളയല്ല, കാട്ടൂർ എന്തായാലും പോത്തുകൾ സൂപ്പർ 👌👌

  Mariyah mariMariyah mari7 ਦਿਨ ਪਹਿਲਾਂ
 • 👌

  Firoz KhanFiroz Khan8 ਦਿਨ ਪਹਿਲਾਂ
 • പോത്തിന്റെ പേര് ഞമ്മക്ക് നന്നേ ബോധിച്ചു

  Jc AdoorJc Adoor8 ਦਿਨ ਪਹਿਲਾਂ
 • Pothu and the owner almost looks alike

  george josephgeorge joseph8 ਦਿਨ ਪਹਿਲਾਂ
 • Saddam Hussein pothalla pothe

  citto thayilcitto thayil8 ਦਿਨ ਪਹਿਲਾਂ
 • Super

  Arjunkumar SArjunkumar S8 ਦਿਨ ਪਹਿਲਾਂ
 • മാള അല്ല ഉണ്ണിയേ... ഇരിഞ്ഞാലക്കുട അടുത്ത്.. കാട്ടൂർ

  Anwar sadathAnwar sadath8 ਦਿਨ ਪਹਿਲਾਂ
 • Hello happy

  Baiju BeegamBaiju Beegam8 ਦਿਨ ਪਹਿਲਾਂ
 • bellari raja

  Asif caAsif ca8 ਦਿਨ ਪਹਿਲਾਂ
 • Mala അല്ല ഇരിങ്ങാലക്കുട

  ARUN LALARUN LAL8 ਦਿਨ ਪਹਿਲਾਂ
PAworld