"Ladakh Union Territory Illegally Set Up" By India: China Amid Standoff | Kaumudy

14 ਅਕਤੂਬਰ 2020
4 711 ਦ੍ਰਿਸ਼

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന നീക്കവുമായി ചൈന . ലഡാക്കും, അരുണാചലും ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അതിര്‍ത്തിയിലുടനീളം ഇന്ത്യ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് . ഇത് സൈനിക നീക്കം ലക്ഷ്യമിട്ടാണ് . ഇത്തരം നിര്‍മ്മാണങ്ങളാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഇന്ത്യ സേനാവിന്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള നടപടികള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യ നിയമവിരുദ്ധമായി രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണപ്രദേശത്തെയും അരുണാചല്‍പ്രദേശിനെയും അംഗീകരിച്ചിട്ടില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് ചൗ ലീജിയങ് പറഞ്ഞു. അതിര്‍ത്തിയില്‍ പ്രദേശങ്ങളില്‍ ഇന്ത്യ നിര്‍മിച്ച 44 പാലങ്ങള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ചൈനീസ് പ്രകോപനം.
അതേ സമയം അരുണാചലും , ലഡാക്കും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അതിന് ചൈനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ഇന്ത്യ പ്രതികരിച്ചു . ഈ വര്‍ഷം ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന രംഗത്തെത്തിയിരുന്നു . അന്നും തക്ക മറുപടി ഇന്ത്യ നല്‍കിയിരുന്നു . അരുണാചല്‍ പ്രദേശ് എന്നും , എപ്പോഴും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് . അത് എന്നും അങ്ങനെ തന്നെയായിരിക്കും . ഈ നിലപാട് മാറ്റാന്‍ അയല്‍രാജ്യങ്ങള്‍ക്ക് കഴിയില്ല . അരുണാചല്‍ പ്രദേശിനു മേലുള്ള തങ്ങളുടെ അവകാശം സ്ഥിരതയുള്ളതാണെന്ന് അന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ അവിഭാജ്യവും അഭേദ്യവുമായ ഭാഗമാണത് . ഇന്ത്യയുടെ നിലപാട് എല്ലായ്‌പ്പോഴും വ്യക്തവും സ്ഥിരതയുമുള്ളതാണ് അത് അയല്‍ രാജ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം . ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനങ്ങളിലേക്കും പോകുന്നതുപോലെ തന്നെയാണ് ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ പ്രദേശിലേക്ക് പോകുന്നത് . ഒരു ഇന്ത്യന്‍ സംസ്ഥാനത്തേക്കുള്ള സന്ദര്‍ശനത്തെ അയല്‍രാജ്യം എതിര്‍ക്കുന്നത് അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു . ഫെബ്രുവരി 20 ന് ആഭ്യന്തരമന്ത്രി അമിത് ഷാ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം നടത്തിയത് ചൈനയുടെ എതിര്‍പ്പ് മറികടന്നാണ് . ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ പരാമര്‍ശം . മുന്‍പ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും , നിര്‍മ്മല സീതാരാമന്റെയും സന്ദര്‍ശന സമയത്തും ചൈന ഇത്തരത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു .
അതേസമയം, അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് ഇന്ത്യയും ചൈനയും അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ സേനാ പിന്മാറ്റമാണ് അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ചചെയ്തത്. ഏഴാം ഘട്ട ചര്‍ച്ചയാണ് പൂര്‍ത്തിയായത്.ചൂഷൂല്‍ മേഖലയിലെ ഇന്ത്യന്‍ ഭാഗത്താണ് ഇത്തവണ ചര്‍ച്ചകള്‍ക്കുള്ള കേന്ദ്രമായത്. ഇരു സേനാ വിഭാഗങ്ങളും നിലവില്‍ എവിടെയൊക്കെയാണ് നിലയുറപ്പിച്ചിരിക്കുന്നത് എന്നതിന്റെ വിശദവിവരങ്ങളാണ് ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കൈമാറിയത്. കഴിഞ്ഞ ചര്‍ച്ചയുടെ തുടര്‍പ്രവര്‍ത്തനമെന്നവണ്ണം എത്രകണ്ട് സേനാ പിന്മാറ്റത്തില്‍ പുരോഗതിയുണ്ടായെന്നതും വിലയിരുത്തി. ചര്‍ച്ചകള്‍ ഏറെ ഫലപ്രദവും പോസിറ്റീവുമായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. രാജ്യങ്ങളുടെ നയതന്ത്രകാര്യലയങ്ങള്‍ നിരന്തരം ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുവാനും തീരുമാനമായി. തര്‍ക്കങ്ങളിലെ വിരുദ്ധ അഭിപ്രായങ്ങളെ പെരുപ്പിക്കാതെ സഹകരിച്ചുകൊണ്ട് പ്രദേശത്തെ സുരക്ഷ ഉറപ്പുവരുത്തണമെന്നതാണ് ഒരു ധാരണയായത്. 14ാം കോര്‍പിന്റെ മേധാവിയായിരുന്ന ലെഫ്.ജനറല്‍ ഹരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലെ അവസാന ചര്‍ച്ചയാണ് പൂര്‍ത്തിയായത്. പുതിയ മേധാവിയായി ചുമതലയേറ്റ ലെഫ്.ജനറല്‍ പി.ജി.കെ മേനോന്‍ ഇനി ചര്‍ച്ചകള്‍ നയിക്കും. ഇന്ത്യ പാംഗോംഗ്‌സോയുടെ തന്ത്രപ്രധാനമായ ഉയരങ്ങളില്‍ സ്ഥിരം സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇനി ക്ഷമയോടെ ചൈനയുടെ നീക്കം നിരീക്ഷിക്കുക എന്നതാണ് ചെയ്യാനുള്ളത്. നിലവില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ യില്ലെന്നും മുന്‍ സൈനിക മേധാവി വിനോദ് ഭാട്ടിയ അറിയിച്ചു.

ਟਿੱਪਣੀਆਂ
 • India must demand to free Tibet, the neighbouring country, simultaniously to go out from the captured Indian land.

  Prakasan EvPrakasan Ev12 ਦਿਨ ਪਹਿਲਾਂ
 • സുടാപ്പിക്കും കൊങ്ങിക്കും കമ്മിക്കും ചങ്കാണ് ചൈന

  SreejithSreejith13 ਦਿਨ ਪਹਿਲਾਂ
  • ആരാണ് കുഞ്ഞെ40 ലക്ഷത്തിന് ഇന്ത്യയുടെ രഹസ്യങ്ങൾ ചൈനക്ക് ഒറ്റിക്കൊടുത്തത് ' അജിത്ത് ടോ വലിൻ്റെ ഉറ്റ സുഹൃത്ത്

   Shareef ShareefkhanShareef Shareefkhan13 ਦਿਨ ਪਹਿਲਾਂ
 • ചൈന 🤬😡

  കൊഴിഞ്ഞ കണ്ണീർപൂവ്കൊഴിഞ്ഞ കണ്ണീർപൂവ്13 ਦਿਨ ਪਹਿਲਾਂ
 • Ninte ekke angeekaram arkk venam🇮🇳😍

  lazy boylazy boy13 ਦਿਨ ਪਹਿਲਾਂ
 • ലഡാക് ചൈനന്റയ്തോ പോയി പണി നോക്ക് . ചൈന ബുമിയിൽ നിന്ന് തുടച്ചു നീക്കണം

  irshad nkirshad nk13 ਦਿਨ ਪਹਿਲਾਂ
 • Hongkong taiwan indayude aan

  shamri Shambushamri Shambu13 ਦਿਨ ਪਹਿਲਾਂ
 • എന്ത് കളി കളിച്ചാലും CPEC നടക്കും എന്നൊരു അതിമോഹം ചൈനയ്ക്ക് വേണ്ട... ചൈനയുടെ Cpec / OBOR ഇനി അറബിക്കടലിൽ.. Taiwan ഉംHongkong പ്രത്യേക രാജ്യങ്ങളായി ഇന്ത്യ അംഗീകരിക്കുന്നു.. ലോകത്തിലെ ഭൂരിഭാഗം രാഷ്ട്രങ്ങളും അംഗീകരിക്കുന്നു.. American തിരഞ്ഞെടുപ്പാണ് ആണ് ഇവർ നോക്കിക്കൊണ്ടിരിക്കുന്നത്...Trump വന്നാലും ഇല്ലെങ്കിലും ഇന്ത്യക്ക് ഒരുപോലെയാണ്... ട്രംപ് വരികയാണെങ്കിൽ ചൈന വാലും ചുരുട്ടി ഓടും

  satheesan krishnansatheesan krishnan13 ਦਿਨ ਪਹਿਲਾਂ
 • പറയുന്നത് രാജ്യ ദ്രോഹ കുറ്റം ആണെന്ന് അറിയാം .. എന്നാലും പറയട്ടെ .. ഇൗ രണ്ടു പ്രദേശങ്ങളും ചൈനയിൽ ആയിരുന്നേൽ ആ നാടിന് ഒരു നല്ല ഭാവി ഉണ്ടായിരുന്നു . പൊന്നു പോലെ നോക്കും .. ഇന്ത്യ യുടെ മറ്റു സംസ്ഥനഗലേക്കാൽ നിലവാരം കൂടും എല്ലാം കൊണ്ടും

  5.9M views5.9M views13 ਦਿਨ ਪਹਿਲਾਂ
  • @5.9M views ammayude soundaryam snehathil anu... Athu pole purame ulla soundaryam nokki pokunnavan mandanum anu

   Vishnu RVishnu R12 ਦਿਨ ਪਹਿਲਾਂ
  • @Vishnu R bro Ammayekkal sundari Ayalathe chechi aanennu vech Ee manssinnullil ammayide soundaryathekkaal valiya soundaryam Oru sundarikkum undavilla... Njan paranjath enthennu vechaam Indian people must have bto learn from China

   5.9M views5.9M views12 ਦਿਨ ਪਹਿਲਾਂ
  • @Vishnu R chinayil enthu cheythenna .?? China undakkiyath ennano??

   5.9M views5.9M views12 ਦਿਨ ਪਹਿਲਾਂ
  • @5.9M views chinayil cheytha ennodiu ano avidathe karyangal parayunnathu?

   Vishnu RVishnu R12 ਦਿਨ ਪਹਿਲਾਂ
  • @Vishnu R athinu ningal chinayil poyittundo😁😁 Bro njan chinaye orikkalum support cheyyilla ... 💯 Njan chinayil palapravishyam poyittund aviduthe aalkkarumayitt idapayakiyittum und .. they're entirely different from indians Avar thangalude ethra vrithiyodukoodiyum achadakkathodu koodiyum aanenna nokkunne .. atha njan paranjathum Ponnu pole nokkum ennu Nammale pole anavishyamayitt Oru muttayi kadalasu polum mannil idilla Avar best ennalla paranjath nammal avaril ninnum Kore inspire cheyyan nd

   5.9M views5.9M views13 ਦਿਨ ਪਹਿਲਾਂ
 • അവനോട് പോയി ഛവൻ പറ

  ധൃഷ്ടദൃമ്നൻധൃഷ്ടദൃമ്നൻ13 ਦਿਨ ਪਹਿਲਾਂ
 • Honk kong chinayudae alla ennu nammuku parayam

  Mr DJMr DJ13 ਦਿਨ ਪਹਿਲਾਂ
PAworld