Kerala actress assault case | നടിയെ ആക്രമിച്ച കേസ് ; കോടതി മാറ്റണമെന്ന് പ്രോസിക്യൂഷന്‍

16 ਅਕਤੂਬਰ 2020
2 578 ਦ੍ਰਿਸ਼

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്ക് എതിരെ ആരോപണവും ആയി പ്രോസിക്യൂഷന്‍. വിചാരണ അടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു. കോടതിയില്‍ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ല എന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അസാധാരണമായ നടപടിയാണ് കേസില്‍ ഉണ്ടായിരിക്കുന്നത്. വിചാരണ മാറ്റണം എന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കുമെന്നും അതുവരെ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസില്‍ 182ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. പ്രോസിക്യൂഷന് എതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ കോടതിയില്‍ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ਟਿੱਪਣੀਆਂ
  • Theerumm

    Vineeth MVineeth M9 ਦਿਨ ਪਹਿਲਾਂ
    • @Sangeetha Sangeetha ellam kanduu ariyanam..enikkuu thonnunillaa ee case ivdd konduu onnum theerilaa

      Vineeth MVineeth M7 ਦਿਨ ਪਹਿਲਾਂ
    • Aaaa ath sariya...pine oru miracle sambavikannam Alle😀

      Sangeetha SangeethaSangeetha Sangeetha7 ਦਿਨ ਪਹਿਲਾਂ
    • @Sangeetha Sangeetha ithokkee Ennum theerananuu..aaa penninuuu neethi labikkillaa..nammude naduu ayathuu kondu

      Vineeth MVineeth M7 ਦਿਨ ਪਹਿਲਾਂ
    • ?

      Sangeetha SangeethaSangeetha Sangeetha8 ਦਿਨ ਪਹਿਲਾਂ
PAworld