കൊവിഡിനെ തോൽപ്പിക്കാം കൈ കഴുകി | Global Handwashing Day: Why it matters nowmore than ever

14 ਅਕਤੂਬਰ 2020
726 ਦ੍ਰਿਸ਼

ലോകം കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. വെറും ഒരു ചെറിയ വൈറസ് മനുഷ്യന്റെ പ്രതിരോധങ്ങളെ എല്ലാം തകര്‍ത്തെറിയുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ഈ വൈറസിനം പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിനോ മരുന്നുകളോ ഇപ്പോള്‍ നിലവിലില്ല. ചിരപുരാതന കാലം മുതലുള്ള ചില അണുബാധ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ മാത്രം ഈ വൈറസിനെ പ്രതിരോധിക്കുന്നതില്‍ മനുള്യന് സഹായകരമാകുന്നുള്ളൂ. ഈ അടിസ്ഥാന ശിലകളിലൊന്നാണ് കൈകളുടെ ശുചിത്വം. മറ്റ് രണ്ട് മാര്‍ഗ്ഗങ്ങള്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കലുമാണ്. ഇത് കൊണ്ടാണ് ഒക്ടോബര്‍ 15ന് ഗ്ലോബല്‍ ഹാന്‍ഡ് വാഷിംഗ് ദിവസമായി ആചരിക്കുന്നത്.
മനുഷ്യ ശരീരത്തിലേക്ക് ഈ രോഗാണു പകരുന്നത് പ്രധാനമായും രണ്ട് വിധത്തിലാണ്. ഒന്ന് നേരിട്ടുള്ള ശ്വാസോച്ഛാസം വഴിയും, രണ്ട് കൈകളിലൂടെ ഉള്ള സ്പര്‍ശനം വഴിയോ ശ്വാസകോശത്തിലേയ്ക്ക് എത്തി ചേരുക എന്നതും ആണ്. കോവിഡ് ബാധിതരായ രോഗികളെ നാം അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കുന്നത് വഴി ഈ വൈറസ് നമ്മുടെ കൈകളിലേക്കും തുടര്‍ന്ന് നാം മൂക്കിനടുത്തേക്ക് കൈ എത്തിച്ചാല്‍ (പ്രത്യേകിച്ച് മാസ്‌കില്ലാതെ) അത് മനുഷ്യ ശരീരത്തിലേക്കും എത്തിച്ചേരുകയും അണുബാധയുണ്ടാകുകയും ചെയ്യുന്നു.
കൈകള്‍ അണുവിമുക്തമാക്കുക എന്നത് ഈ രോഗം പിടിപെടാതിരിക്കാനുള്ള ഒരു സുപ്രധാന നടപടിയാണ്. കൈകള്‍ അണുവിമുക്തമാക്കേണ്ടത് പ്രധാനമായും സോപ്പും വെള്ളവും ഉപയോഗിച്ചും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചുമാണ്.
ഏതെങ്കിലും പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷമാണ് കൈകള്‍ നാം ശുചിയാക്കേണ്ടത്. മാസ്‌ക്ക് മാറ്റുന്നതിന് മുമ്പും കൈകള്‍ ശുചിയാക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ മാസ്‌ക്ക് മാറ്റിയതിന് ശേഷവും കൈകള്‍ ശുചിയാക്കണം. കൈകളുടെ ശുചിത്വം കോവിഡിനെതിരെ മാത്രമല്ല ഫലപ്രദം, എല്ലാ രോഗാണുക്കളെയും ഇത് വഴി നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാതെ തടയാന്‍ ഇത് വഴി നമുക്ക് സാധിക്കും. എന്ന് പ്രമുഖ ഇൻഫെക്ഷ്യസ് ഡിസീസസ് വിദഗ്ധൻ ഡോ ഷെറീക്ക് എം എസ് പറയുന്നു.

ਟਿੱਪਣੀਆਂ
  • Very nice 😍💋 💝💖♥️❤️

    Mike FoustMike Foust13 ਦਿਨ ਪਹਿਲਾਂ
PAworld