കറണ്ട് ബില്ലുയരും; KSEB ഹൈക്കോടതിയിലേക്ക് | KSEB to move HC against new CERC policy

16 ਅਕਤੂਬਰ 2020
841 ਦ੍ਰਿਸ਼

കേന്ദ്ര റെഗുലേറ്ററി കമ്മിഷന്റെ പുതിയ നയം ഇരുട്ടടി ആവുകയാണ്. വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാന്‍ വഴിയൊരുക്കി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍. പ്രതിമാസം ആയിരംകോടിരൂപവരെ അധികബാധ്യത വരുത്തുന്ന തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. പുതിയ പ്രസരണ വ്യവസ്ഥകള്‍ അടുത്തമാസം പ്രാബല്യത്തിലാകും. വാങ്ങുന്നവൈദ്യുതിയുടെ പ്രസരണ നിരക്ക് ലൈനിന്റെ മുഴുവന്‍ ശേഷി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഉപയോഗത്തിന്റെ അനുപാതമനുസരിച്ച് ഉപഭോക്തൃ സംസ്ഥാനങ്ങള്‍ പങ്കിടണം എന്നായിരുന്നു ചട്ടം. ഈ വ്യവസ്ഥയില്‍ വന്ന മാറ്റമാണ് കേരളത്തിന് വിനയാകുന്നത്. പുതിയ നിര്‍ദ്ദേശമനുസരിച്ച് പ്രസരണച്ചെലവ് എല്ലാസംസ്ഥാനങ്ങളും ചേര്‍ന്ന് വീതംവക്കണം. അതായയത് ലൈന്‍ശേഷി പൂര്‍ണമായി ഉപയോഗിക്കാത്ത സംസ്ഥാനങ്ങളുടെ ബാധ്യതയും നല്‍കണം. കേരളത്തിന്റെ എണ്‍പതുശതമാനം വൈദ്യുതിയും പുറമെനിന്നാണ് വാങ്ങുന്നത്. ലൈനുകളെല്ലാം പൂര്‍ണശേഷിയിലുമാണ്. നിലവില്‍ ലൈന്‍വാടകയായി പ്രതിവര്‍ഷം 550 കോടിരൂപയാണ് സംസ്ഥാനം നല്‍കുന്നത് പുതിയ വ്യവസ്ഥ അനുസരിച്ച് ഇത് 1550 കോടിരൂപയെങ്കിലുമാകുമെന്നാണ് കണക്കൂട്ടല്‍. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്

ਟਿੱਪਣੀਆਂ
  • Reduce 'Salary', and Dismiss 'excess Employees' from KSEB.

    Aerial viewAerial view11 ਦਿਨ ਪਹਿਲਾਂ
  • കൂട്ടട കൂട്ടു...

    cold startcold start11 ਦਿਨ ਪਹਿਲਾਂ
  • Ha

    parava Loft is meparava Loft is me11 ਦਿਨ ਪਹਿਲਾਂ
PAworld