Jyothis can sketch film stars images with his arms, legs and mouth | Keralakaumudi

13 ਅਕਤੂਬਰ 2020
1 481 ਦ੍ਰਿਸ਼

മോഹൻലാൽ, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ ഇവരെല്ലാം ജ്യോതിസിന്റെ വരകളിൽ ഒരേ സമയം പിറവിയെടുത്തത് ഇരുകൈകകളും കാലുകളും വായയും കൊണ്ടാണ്. വെറും ഒരു മണിക്കൂറിനുള്ളിൽ. ഗിനസ്സ് ഒന്നുമല്ല ജ്യോതിസിന്റെ ലക്ഷ്യം. കൈകളും കാലും വായും ഒരേ പോലെ വഴങ്ങുന്ന ജ്യോതിസ് കാത്തിരിക്കുകയാണ് തന്റെ പ്രിയതാരങ്ങളെയെല്ലാം നേരിട്ട് കണ്ട് അവരുടെ മുന്നിൽ വച്ച് ഇതുപോലെ വരക്കാനായി. മാതമംഗലം കൈതപ്രം ചെറുവച്ചേരിയിലെ ലോട്ടറി തൊഴിലാളിയായ പി. ബാലകൃഷ്ണന്റെയും ശ്രീവിദ്യുടെയും മകൻ കെ..പി.. ജ്യോതിസ് ഒരു കൗതുകത്തിന് തുടങ്ങിയതായിരുന്നു കൈകളും കാലുകളും വായും കൊണ്ട് വരക്കാൻ. എന്നാൽ ഇപ്പോൾ ജോ്യതിസിന് ഇങ്ങനെയേ വരക്കാൻ കഴിയുള്ളൂ. എന്തെങ്കിലും വരക്കാൻ കൈയും കാലുകളും വായയും വേണം എന്ന സ്ഥിതിയിലായി.
നാല് മാസം മുമ്പാണ് അഞ്ച് നടന്മാരുടെയും ചിത്രം ജ്യോതിസ് ഒരേ സമയം പൂർത്തിയാക്കിയത്.നിവിൻ പോളിയുടെ അഞ്ച് സിനിമകളിലെ വ്യത്യസ്ത ഭാവങ്ങളും ജ്യോതിസ് ഇങ്ങനെ വരച്ചിട്ടുണ്ട്. വലതുകൈയിൽ തുടങ്ങി, ഇടതു കൈയിലേക്കും പിന്നെ വലതുകാലിലേക്കും തുടർന്ന് ഇടതുകാലും വായും കൊണ്ടായിരുന്നു ചിത്ര സഞ്ചാരം.
അച്ഛൻ ബാലകൃഷ്ണനിൽനിന്നാണ്‌ കഴിവ്‌ പകർന്നുകിട്ടിയത്‌. ബി. എസ്..സി ഇലക്ടോണിക്സ് പഠനം പൂർത്തിയാക്കിയ ജ്യോതിസ് സ്റ്റെൻസിൽ ആർട്ടിലാണ് പ്രാവീണ്യം നേടിയത്. മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ നടന്മാരുടെ രൂപങ്ങൾ ചായപ്പൊടിയിലും ജ്യോതിസ് തീർത്തിട്ടുണ്ട്. ശീർഷാസനത്തിലും ജ്യോതിസ് ചിത്രങ്ങൾ വരക്കാറുണ്ട്.തീ കൊണ്ടും ചിത്രങ്ങൾ വരയ്ക്കും.കൈ​കാ​ലു​ക​ളിലെ ചൂ​ണ്ടു​വി​ര​ലു​ക​ളു​ടെ​യും പെ​രു​വി​ര​ലു​ക​ളു​ടെ​യും ഇ​ട​യി​ല്‍ പേ​ന തി​രു​കി​വ​ച്ചും വായയിൽ കടിച്ചുവച്ചുമാ​ണ് ചി​ത്ര​ങ്ങ​ള്‍ വ​ര​യ്ക്കു​ന്ന​ത്.
ഒ​രു കൈ​കൊ​ണ്ട് ഒ​രു കടലാസി​ല്‍ ക​ണ്ണു വ​ര​ച്ചാ​ല്‍ അ​ടു​ത്ത കടലാസില്‍ അ​ടു​ത്ത കൈ​കൊ​ണ്ട് ക​ണ്ണു വ​ര​യ്ക്കും. തു​ട​ര്‍​ന്ന് ഓ​രോ കാ​ലു​കൊ​ണ്ടും ഇ​തു തു​ട​രു​ന്നു. അ​തി​നു​ശേ​ഷം വാ​യ്കൊ​ണ്ടും വ​ര​യ്ക്കും.
സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തു പോ​സ്റ്റ് ചെ​യ്യു​ന്ന​ത് താ​ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്യു​ന്നത് ജ്യോതിസ് വലിയ അംഗീകാരമായി കരുതന്നു. സഹോദരൻ പ്ളസ് ടു വിദ്യാർഥിയായ ശ്രേയസും ജ്യോതിസിന്റെ വഴിയിലെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇനി കണ്ണുകെട്ടി ഇതുപോലെ വരക്കണം
ജ്യോതിസ്
കണ്ണു കെട്ടി ഇനി കൈകളും കാലുകളും വായയും കൊണ്ട് വരക്കണം. അതാണ് ജീവിതത്തിലെ വലിയൊരു ആഗ്രഹം. അതിനിടെ താരങ്ങളെ നേരിൽ കണ്ട് അവരുടെ മുന്നിലിരുന്ന് ഇതുപോലെ വരച്ചു കൊടുക്കണം. അതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ..

ਟਿੱਪਣੀਆਂ
  • Super bro

    ChikkuRatheesh RatheeshChikkuRatheesh Ratheesh14 ਦਿਨ ਪਹਿਲਾਂ
  • Polichu bro vere level😘

    Aswin TrAswin Tr14 ਦਿਨ ਪਹਿਲਾਂ
  • Super 😍👏

    Chekkutty MoorkathChekkutty Moorkath14 ਦਿਨ ਪਹਿਲਾਂ
  • Very great 👍👍👍👍👍

    A SathyanA Sathyan14 ਦਿਨ ਪਹਿਲਾਂ
PAworld