Jose K Mani faction joins LDF, Front change after 38 years, resigns from Rajya Sabha | Kaumudy

14 ਅਕਤੂਬਰ 2020
2 847 ਦ੍ਰਿਸ਼

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു എന്ന് ജോസ് കെ മാണി. ഈ മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കും. കേരള കോണ്‍ഗ്രസിന് നിലവിലുള്ള രാജ്യസഭാ എം.പി സ്ഥാനം രാജിവയ്ക്കും എന്ന് ജോസ് കെ മാണി. ജനകീയ അടിത്തറയുള്ള കേരള ാേകണ്‍ഗ്രസ് പാര്‍ട്ടിക്ക് അവകാശമുള്ളത് ആണ് ഈ സ്ഥാനം. രാഷ്ട്രീയ ധാര്‍മിക ഉയര്‍ത്തിപ്പിടേണ്ടതിനാല്‍ ആണ് ഈ സ്ഥാനം രാജിവയ്ക്കുന്നത്. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി താന്‍ പരിശ്രമിച്ചിട്ടുണ്ട്. യു.ഡി.എഫ് കേരള കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തി. മുന്നണിയില്‍ നിന്ന് പുറത്താക്കിയ അന്ന് മുതല്‍ ഇന്നു വരെ കേരള കോണ്‍ഗ്രസ് എടുത്തത് സ്വതന്ത്ര നിലപാട് എന്ന് ജോസ് കെ മാണി. കെ.എം മാണിയേയും മാണിയുടെ രാഷ്ട്രീയത്തേയും ഒപ്പം നിന്ന ജന വിഭാഗത്തേയും യു.ഡി.എഫ് അപമാനിച്ചു. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതി ആണ് കേരള കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. ഒരു ചര്‍ച്ചയ്ക്ക് പോലും യു.ഡി.എഫ് തയ്യാറായില്ല. കടുത്ത നീചമായ വ്യക്തിഹത്യയാണ് തനിക്ക് എതിരെ പി.ജെ. ജോസഫ് നടത്തിയത് എന്ന് ജോസ് കെ മാണി. കെ.എം. മാണി ചികിത്സയില്‍ ആണ് എന്ന് അറിഞ്ഞതു മുതല്‍ ജോസഫ് കരുനീക്കം ആരംഭിച്ചു. പാലാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുംപിടിത്തം പിടിച്ചു. മാണിയുടെ ഭവനം പോലും മ്യൂസിയം ആക്കണം എന്ന് പി.ജെ. ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ പുറത്താക്കിയത് ഒരു പഞ്ചായത്തിന്റെ പേരില്‍ മാത്രം. ഒരു രാജ്യത്തും കേട്ടു കേള്‍വി ഇല്ലാത്ത കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ਟਿੱਪਣੀਆਂ
  • നല്ല രാഷ്ട്രീയ തീരുമാനം...

    ambalath mustafaambalath mustafa11 ਦਿਨ ਪਹਿਲਾਂ
  • മാണി സാർ തന്നെ യാണോ.........?

    Venugopal AnjanamVenugopal Anjanam11 ਦਿਨ ਪਹਿਲਾਂ
  • ഒരു ലേശം ഉളുപ്പ് ഉണ്ടെങ്കിൽ ചാഴികാടനെ രാജിവെപ്പിക്ക്

    Jauhar AliJauhar Ali11 ਦਿਨ ਪਹਿਲਾਂ
  • ചാഴികാടനും, ജയരാജനും രാജി വെക്കണം 😜😜

    Bejoy KuriakoseBejoy Kuriakose11 ਦਿਨ ਪਹਿਲਾਂ
  • Appane adichu thazhe ittalum kuzhappam illa enikku seat venam uluppillatha makan. Pinne chazhikkadan jeyichathu Congressinte vote kondanu 2mp stanangalum raji vachu anthasu kanikkanam jose. Iniyum kannile karadu ennekkumayi kannile kolayi theerum means palayile seat.

    n m johnson Mathewn m johnson Mathew11 ਦਿਨ ਪਹਿਲਾਂ
  • വ ർ ഗ്ഗീ യ പാ ർ ട്ടി ക ളു മാ യു ള്ള കൂ ട്ട് കെ ട്ട് നാ ടി ന്നാ പ ത്ത് ഇ താ ണ് കേ ര ള ത്തി ന്റെ ശാ പം

    Abdurahman T PAbdurahman T P11 ਦਿਨ ਪਹਿਲਾਂ
  • ഒന്നു പോടാ മോനെ ; നിന്റെ രാഷ്ട്രീയധാർമ്മികത ! മന്ത്രി സ്ഥാനം മോഹിച്ചു രാജി ; എന്നിട്ടു ഗീർവാണം അടിക്കുന്നു ? കക്ഷത്തിൽ ഉള്ളത് പോകും ; ഉത്തരത്തിൽ ഉള്ളത് കിട്ടുകയുമില്ല ? കാത്തിരിക്കാം ! നിന്റെ ഈ കള്ളകളിയും സ്വാർത്ഥതയും മനസിലാക്കി വോട്ട് ചെയ്യാൻ പാലക്കാർക്ക് അറിയില്ലെങ്കൽ ; കേരളത്തിലെ ഏറ്റുവും പോഴൻമാർ പാലക്കാരാണെന്ന് ഇന്ത്യക്കാർ തിരിച്ചറിയും സ്വാർത്ഥ മോഹി ! ----വനെ ചുമന്നാൽ ചുമന്നവനെയും നാറുമെന്നു എൽ.ഡി.ഫ്. തിരിച്ചറിയും ? പെറ്റതള്ളയേയും , ജനിപ്പിച്ചവനെയും , തന്നേക്കാളും പ്രായത്തിൽ കൂടിയവരെയും വിഷമിപ്പിച്ച /ദ്രോഹിച്ച ഒരുത്തനും രക്ഷപെട്ട ചരിത്രമില്ല ?

    Joseph ChandyJoseph Chandy11 ਦਿਨ ਪਹਿਲਾਂ
  • 🤣🤣🤣🤣 ഇത് പണ്ടേ നമ്മൾ വിചാരിച്ചതാ

    Shiyas NishuShiyas Nishu11 ਦਿਨ ਪਹਿਲਾਂ
  • Ivanum Oru theerumanamayi....

    Suresh TKSuresh TK11 ਦਿਨ ਪਹਿਲਾਂ
  • ഉളുപ്പുണ്ടെങ്കിൽ ചാഴികാടനെയും രാജിവെപ്പിക്കു ,,

    Dinesen KoonamDinesen Koonam11 ਦਿਨ ਪਹਿਲਾਂ
  • അപ്പോ ഇടതു പാർട്ടിയുടെ കാര്യത്തിൽ തീരുമാനമായി.... തൂറിയവനെ ചുമന്നു നാറേണ്ടിവരും

    Aaliya aashAaliya aash11 ਦਿਨ ਪਹਿਲਾਂ
    • ഇനി എന്തോന്ന് നാറാൻ

      Soofi MmSoofi Mm11 ਦਿਨ ਪਹਿਲਾਂ
PAworld