Johnson & Johnson Pauses Covid 19 Vaccine Trial As Participant Falls ill | Keralakaumudi

13 ਅਕਤੂਬਰ 2020
4 089 ਦ੍ਰਿਸ਼

പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്സീന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിപരീത ഫലം എന്തെന്നു സ്ഥിരീകരിച്ചിട്ടില്ല. മൂന്നാംഘട്ട പരീക്ഷണമാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്നു കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ആഡ്26.കോവ്2 എസ്എന്ന വാക്സീന്റെ പരീക്ഷണം കഴിഞ്ഞമാസം 23നാണ് അവസാനഘട്ടത്തിലേക്കു കടന്നത്. യുഎസിലടക്കം 60,0000 പേരിലാണ് അവസാനഘട്ട പരീക്ഷണം നടക്കുന്നത്. കുരുങ്ങുകളില്‍ വിജയകരമായി പരീക്ഷിച്ചതിനെ തുടര്‍ന്നാണ് വാക്സീന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചത്. വാക്സീന്റെ ഒന്ന് രണ്ട് പരീക്ഷണങ്ങള്‍ വിജയമായിരുന്നു. വാക്സീന്‍ സ്വീകരിച്ച് 29 ദിവസത്തിനുള്ളില്‍ 98ശതമാനം പേരിലും കോവിഡിനെ ചെറുക്കുന്ന ആന്റിബോഡി വികസിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് ആഗോള വാക്സീന്‍ സംവിധാനത്തിനു കീഴില്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത് ഒന്‍പത് വാക്സീനുകളാണ്. 2021 അവസാനത്തോടെ 200 കോടി വാക്സീന്‍ ഡോസുകള്‍ വിതരണം ചെയ്യുകയെന്നതാണ് കോവാക്സ് സംവിധാനത്തിന്റെ ലക്ഷ്യം.
ഈ വര്‍ഷം അവസാനത്തോടെ കോവിഡിനെതിരെ വാക്സീന്‍ തയാറായേക്കുമെന്നു ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞിരുന്നു. വാക്സീന്‍ ലഭ്യമാകമ്പോള്‍ അത് തുല്യമായി എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലോകനേതാക്കള്‍ ഐക്യവും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ਟਿੱਪਣੀਆਂ
  • Ee udayip cmpny pootiyile so pathetic ivante onnum pooty nirtan oru ruleum ille😂😂😂paisa undel ethu tendikum entum kanikam poor india

    sharon Judesharon Jude14 ਦਿਨ ਪਹਿਲਾਂ
  • ഇവർക്ക് ഇത് കണ്ടുപിടിക്കാൻ കഴിയില്ല നമുക്കെല്ലാവർക്കും അറിയാം ഈ സിറ്റുവേഷനിൽ നമ്മൾ ജസ്റ്റ് ഒരു പ്രതീക്ഷ മാത്രമേ കൊടുക്കുന്നുള്ളൂ ഇനി വിദേശ രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്ന അതാണ് ഏറ്റവും നല്ലത് സത്യം പറയാലോ ഇന്ത്യ കണ്ടു പിടിക്കും എന്ന് ഒരു പ്രതീക്ഷയും എനിക്കില്ല

    Abs gym TipsAbs gym Tips14 ਦਿਨ ਪਹਿਲਾਂ
  • Athinum thirumanaayi 😷

    Jismy VibinJismy Vibin14 ਦਿਨ ਪਹਿਲਾਂ
  • ഈ ജോൺസൺ കമ്പനി തന്നെ വലിയ ഉടായിപ്പ് ആണ്.. ഇവർ ഇറക്കിയ ബേബി പൗഡർലിൽ.. ക്യാൻസർനു കാരണം ആകുന്ന കെമിക്കൽ ഉണ്ട് എന്നാ പേരിൽ അമേരിക്ക.. ബ്രിട്ടൻ രാജ്യങ്ങളിൽ കേസ് ഉണ്ടായിട്ടു കോടികൾ പിഴ അടച്ചു. അത് രഹസ്യമാക്കി വെച്ച കമ്പനി ആണ്.. ഇനി ഇവർ മരുന്ന് കണ്ടുപിടിച്ചാലും.. ഉപയോഗിക്കാതിരിക്കുന്നത് നല്ലത്.. അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ മഞ്ഞൾ പൊടി ഇട്ടു ആവി കൊള്ളിച്ചാൽ മാറുന്ന പ്രശ്നമേ കോവിഡ് എന്ന അസുഖത്തിനുള്ളൂ

    Kichu KichuKichu Kichu14 ਦਿਨ ਪਹਿਲਾਂ
  • പെട്ടല്ലോ ദേവ്യേ.... 😟😟😟

    Sabin EppESabin EppE14 ਦਿਨ ਪਹਿਲਾਂ
PAworld