Hyderabad floods | മഴയില്‍ മുങ്ങി ദക്ഷിണേന്ത്യ | Kaumudy

15 ਅਕਤੂਬਰ 2020
14 462 ਦ੍ਰਿਸ਼

തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 മരണം. ഭൂരിഭാഗം പ്രദേശങ്ങളിലും റോഡുകളെല്ലാം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്.ഹൈദരാബാദില്‍ മാത്രം 15 മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസം പ്രായമായ കുഞ്ഞും വെള്ളപ്പൊക്കത്തില്‍ മരിച്ചു. ഹൗസിങ്ങ് കോളനിയിലെ മതില്‍ തകര്‍ന്ന് വീണാണ് 9 പേര്‍ മരിച്ചത്. ഹൈദരാബാദില്‍ അഞ്ചില്‍ അധികം ആളുകളെ കാണാനില്ല. പൊലീസും ഫയര്‍ഫോഴ്സും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ബുധനാഴ്ച രാത്രിയാണ് നഗരത്തില്‍ കനത്ത മഴ ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ റോഡിലും കെട്ടിടങ്ങളിലും വെള്ളം കയറുകയായിരുന്നു. ആന്ധ്രാപ്രദേശിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി സംസാരിച്ചു.
സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും കാര്യങ്ങള്‍ കേന്ദ്രം നിരീക്ഷിച്ച് വരികയാണെന്നും ഇരു സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.
ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലും അയല്‍ സംസ്ഥാനമായ തെലങ്കാനയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന്ഇന്നലെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയില്‍ കനത്ത മഴയില്‍ മരണ സംഖ്യ ഉയരുക ആണ്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. തെലങ്കാനയിലെ 14 ജില്ലകളെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസമായി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം ഒസ്മാനിയ സര്‍വകലാശാല മാറ്റിവച്ചിട്ടുണ്ട്.അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലും അയല്‍ കനത്ത മഴ തുടരുകയാണ്.്.ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമായത്ത് സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നലെ രാത്രി തുറന്നു.

ਟਿੱਪਣੀਆਂ
  • ഇതൊക്കെ ഹൈദരാബാദ് തന്നെ അണോഡേയ്....തേഞ്ഞ ചാനെൽ

    Harsha LoveHarsha Love8 ਦਿਨ ਪਹਿਲਾਂ
  • ഗുജറാത്ത് ആണോ

    shahul mohammedshahul mohammed8 ਦਿਨ ਪਹਿਲਾਂ
  • From GOD

    Lathif LathifLathif Lathif10 ਦਿਨ ਪਹਿਲਾਂ
  • പിണറായി രാജി വക്കുക ✌️

    Nandhu NarayananNandhu Narayanan10 ਦਿਨ ਪਹਿਲਾਂ
  • Nalla pattiya bgm

    JoKeR's MeDiA hUbJoKeR's MeDiA hUb10 ਦਿਨ ਪਹਿਲਾਂ
PAworld