Housewife fights with 5 children in street after district administration dumped help offer | Kochi

13 ਅਕਤੂਬਰ 2020
11 303 ਦ੍ਰਿਸ਼

മക്കളുടെ ചികിത്സയ്ക്കും ഉപജീവനത്തിനും സഹായം വാഗ്ദാനംചെയ്ത ജില്ലഭരണാകൂടം പിന്നീട് അപമാനിച്ചുവിട്ടെന്നാരോപിച്ച് 5 മക്കളുമായി തെരുവോരത്ത് വീട്ടമ്മയുടെ കുടിൽകെട്ടിസമരം രണ്ടാംഘട്ടത്തിലേക്ക്.
കൊച്ചി കണ്ടെയ്നർ റോഡിന്റെ ഓരത്താണ് 11 വയസുള്ള ഒരു പെൺകുട്ടിയുൾപ്പെടെ 5 മക്കളും മാതാവും കഴിഞ്ഞ 12 ദിവസമായി സത്യാഗ്രഹമിരിക്കുന്നത്. മക്കളിൽ പ്രായപൂർത്തിയായ രണ്ടുപേർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവരും ഒരാൾ തൊഴിൽ രഹിതനും രണ്ടുപേർ വിദ്യാർത്ഥികളുമാണ്. മക്കളുടെ ചികിത്സ്ക്കുവേണ്ടി 2014 ൽ പാലക്കാട് നിന്ന് എറണാകുളത്തെത്തിയ ശാന്തി (44) എന്ന വീട്ടമ്മയും മക്കളുമാണ് വിജയനമായ തെരുവോരത്ത് അഭയാർത്ഥികളായി കുടിയിരിക്കുന്നത്.
വാടകകുടിശികയുടെ പേരിൽ താമസിച്ചിരുന്ന വീട്ടിൽനിന്ന് ഇറക്കിവിട്ടെന്നും മക്കളുടെ ചികിത്സയ്ത്തുവേണ്ടി അമ്മയുടെ ഹൃദയം ഉൾപ്പടെ ഏത് ആന്തരീകാവയവങ്ങളും വിൽക്കാൻ സന്നദ്ധമാണെന്നും എഴുതിയ പ്ലക്കാർഡുമായി കഴിഞ്ഞമാസം 21ന് ഇവർ ഇതേ പാതയോരത്ത് സത്യാഗ്രഹം അനുഷ്ടിച്ചിരുന്നു. 22ന് മുളവുകാട് പൊലീസും തഹസിൽദാരുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയും ചെയ്തു. ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് ജില്ലാഭരണകൂടത്തിനുവേണ്ടി തഹസിൽദാർ ഉറപ്പുനൽകി. ഇവരുടെ ദുരിതം കേട്ടറിഞ്ഞെത്തിയ എറണാകുളം ലയൺസ് ക്ലബ്ബ് വീട്ടുവാടക കുടിശിക നൽകുമെന്നും പ്ലസ് വണ്ണിനും, ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ ചെലവ് വഹിക്കാമെന്നും വാഗ്ദാനം നൽകി. ഇതനുസരിച്ച് 23 ന് ഇവർതാമസിച്ചിരുന്ന വീട്ടിലെത്തിയ ലയൺസ് ക്ലബ് ഭാരവാഹികൾ വീട്ടുവാടകകുടിശിക 40,000 രൂപ ഉടമയ്ക്ക് നേരിട്ടുനൽകി. കൂടാതെ ശാന്തിക്കും മക്കൾക്കും 10 കിലോ അരിയും പലവ്യജ്ഞനങ്ങളും എത്തിച്ചുനൽകുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കാൻ പിന്നീട് കളക്ടറേറ്റിൽ എത്തിയപ്പോൾ, നിങ്ങൾ മോശംസ്ത്രീയാണെന്നാണ് തങ്ങൾക്ക് കിട്ടിയവിവരമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ആക്ഷേപിച്ചുവിട്ടെന്നാണ് ശാന്തിയുടെ ആരോപണം. 13000 രൂപയുടെ വാടകവീട്ടിൽ താമസിക്കുന്നു, ടച്ചുഫോൺ ഉപയോഗിക്കുന്നു എന്നൊക്കെയായിരുന്നു ഉദ്യോഗസ്ഥരിൽ പറഞ്ഞ ആക്ഷേപങ്ങൾ. മൊബൈൽ ഫോൺ ഇളയമക്കളുടെ ഓൺലൈൻ പഠനത്തിനുവേണ്ടി കഷ്ടപ്പെട്ടുവാങ്ങിയതാണെന്ന ശാന്തിയുടെ വാദം ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല.
മൂന്നുവർഷം മുമ്പ് റോഡപകടത്തിൽ പരിക്കുപറ്റിയ ഇളയമകളും, 2019 ജൂലായ് 19ന് ബൈക്ക് ഇടിച്ചുവീഴ്ത്തിയ മൂത്തമകനും, വയറ്റിൽ ശസ്ത്രക്രിയക്ക് വിധേയനായ മൂന്നാമത്തെ മകനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവരുടെ ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണം. അതിനിട‌െ നിലവിൽ കുടുംബത്തിന്റെ വരുമാനമാർഗങ്ങൾ എല്ലാം ഇല്ലാതായി. മുമ്പ് ആൺമക്കൾ മൂന്നുപേരും ജോലിക്കുപോയിരുന്നു. ഇപ്പോൾ രണ്ടുപേർക്ക് സുഖമില്ല. മൂന്നാമന് ജോലിയുമില്ല. അതോടെ കുടുംബം മുഴുപ്പട്ടിണിയിലുമായി. നിത്യചെലവിനും വീട്ടുവടകയ്ക്കും നിവർത്തിയില്ല. എന്നിട്ടും സഹായിക്കുന്നതിന് പകരം തന്റെ സ്ത്രീത്വത്തെ അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരാണ് ഈ സമരമെന്ന് ശാന്തി പറയുന്നു.

റിപ്പോർട്ട്: പി.എസ്. സോമനാഥൻ
കാമറ: എൻ.ആർ. സുധർമദാസ്

ਟਿੱਪਣੀਆਂ
 • Ethinonum government kuttam parayanagilla , 5 makkal undu veedilla ethinallam government kuttam parayan pattumo , pinne avidatha collector enthangilum cheythu kodukkamarinu , ethra kalamanu vecha road side kidakana 👎 .

  p g nithinp g nithin9 ਦਿਨ ਪਹਿਲਾਂ
 • 😐.. has the news channel can actually give a simple job in their channel ? Are they really keralite ? Their slang is diffenrt ..do they have land in other states ?

  EMIL V.GEORGEEMIL V.GEORGE11 ਦਿਨ ਪਹਿਲਾਂ
 • LDF cpim tayuuliee police

  Sadiksadi SadiSadiksadi Sadi11 ਦਿਨ ਪਹਿਲਾਂ
 • ഭാരകൂടം എന്ന് പറയുന്നതേ തട്ടിപ്പാണ്... ഇവന്മാരൊക്കെ വെള്ളം കുടിച്ച് മരിക്കുമോ

  ShanShan11 ਦਿਨ ਪਹਿਲਾਂ
 • മരിച്ച മുൻ മന്ത്രിയുടെ ഭാര്യക്ക് ലൈഫിൽ ഉൾപ്പുടുത്തി വീട് കൊടുത്തതിന്റെ താക്കോൽ ദാനം കഴിഞ്ഞിട്ട് കുറച്ച് ദിവസം ആയതെ ഉള്ളൂ. അത് മന്ത്രിയുടെ ഭാര്യ. ഇവരോ ?

  ma M.Ama M.A11 ਦਿਨ ਪਹਿਲਾਂ
 • Tamil sthree

  meow Rockzzzmeow Rockzzz11 ਦਿਨ ਪਹਿਲਾਂ
 • ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്

  SELF MAKERSELF MAKER11 ਦਿਨ ਪਹਿਲਾਂ
 • Nammal marichalum Arum sahayikulla Evide Paisa ullavarku sahayam kittum

  Sarish 9961Sarish 996111 ਦਿਨ ਪਹਿਲਾਂ
 • മൊബൈൽ ഫോൺ ഉള്ളത് ഒരു കാരണം ആണോ. പറഞ്ഞ വാക്കു പാലിക്കാതെ ഇരിക്കാൻ ഉള്ള ഓരോ വഴി. എല്ലാവരും ഉപയോഗിക്കുന്നത് അല്ലെ ഈ പറഞ്ഞ മൊബൈൽ. കഷ്ടം

  Saiju GeorgeSaiju George11 ਦਿਨ ਪਹਿਲਾਂ
 • 이거 너무 예뻐요 제가 즐기고있는 영상입니다 내 채널에 오신 것을 환영하고 비디오를 방문하십시오

  LAKH RIDELAKH RIDE11 ਦਿਨ ਪਹਿਲਾਂ
 • സത്യം പറഞ്ഞാൽ കേന്ദ്രഭരണം തന്നെ വരണം.... കഷ്ടം തന്നെ..

  Mathayi ShajiMathayi Shaji11 ਦਿਨ ਪਹਿਲਾਂ
 • ഇവർ മലയാളികൾ ആണോ

  Moideen kutty ThennalaMoideen kutty Thennala11 ਦਿਨ ਪਹਿਲਾਂ
 • Anthoru vidhi ana sreekkulladhu idhokka kanumbol nammal athra bagyvanmar annorkkuga Mazha anthu chaiumm avar Keralam anannorkkanam .

  Antony RajAntony Raj11 ਦਿਨ ਪਹਿਲਾਂ
 • Ummbiya sarkar 🗣Thuffffffffffffffffffffffff

  Ra raRa ra11 ਦਿਨ ਪਹਿਲਾਂ
 • Tattoo

  Anoop GanganAnoop Gangan11 ਦਿਨ ਪਹਿਲਾਂ
 • *പ്രഹസന സർക്കാർ ഒന്നും ചെയ്യില്ല, ഏതേലും സുമനസ്സുകൾ കനിയും*

  Vibin vinayak....Vibin vinayak....11 ਦਿਨ ਪਹਿਲਾਂ
 • View in India where Crores of Lakhs of Rupees are spending for Projects each year.

  Aerial viewAerial view11 ਦਿਨ ਪਹਿਲਾਂ
PAworld