Heavy Rain Batters Kerala, Alert In 11 Districts | Kaumudy

13 ਅਕਤੂਬਰ 2020
20 342 ਦ੍ਰਿਸ਼

കേരളത്തില്‍ ഇന്നും പരക്കെ മഴപെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം. പതിനൊന്ന് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. മലയോരമേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയുണ്ട്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയുടെ 86 ശതമാനം പിന്നിട്ടു. ആറ് അടി കൂടി വെള്ളം ഉയര്‍ന്നാല്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. നീരൊഴുക്ക് വര്‍ധിച്ചതോടെ ചെറുഡാമുകളായ കല്ലാര്‍കുട്ടി, മലങ്കര, പാംബ്ലാ തുടങ്ങിയവ ഘട്ടം ഘട്ടമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. തിരുവനന്തപുരം അരുവിക്കര സംഭരണിയുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ ജില്ലഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. 2391.30 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഈ മാസം 20ന് മുമ്പ് ഇത് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2397.85 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. 2398.85 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. അതിന് ഇനി ഏഴരയടി കൂടി ഉയര്‍ന്നാല്‍ മതി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. 24 മണിക്കൂറിനിടെ 29.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കണ്‍ട്രോള്‍ റൂം തുറന്ന് ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തുകയാണ്.
ഇന്നും ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താരതമ്യേന ചെറിയ ഡാമുകളായ മലങ്കരയുടെയും കല്ലാര്‍കുട്ടിയുടെയും ഷട്ടറുകള്‍ ഉയര്‍ത്തി ജലമൊഴുക്കുന്നുണ്ട്. ഇന്ന് പാംബ്ല അണക്കെട്ടിന്റെ ഷട്ടറും തുറക്കും.സുരക്ഷാ നടപടികള്‍ വിലയിരുത്താന്‍ ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 126.85 അടിയാണ്. ഇന്നലെ 45.6 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. സെക്കന്‍ഡില്‍ 1529 ഘന അടി ജലം ഡാമിലേക്കെത്തുന്നുണ്ട്.142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 1400 ഘന അടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 140 അടിയെത്തിയാല്‍ തുറന്നേക്കും. ആ ജലവും ഇടുക്കി അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക.
ഇടുക്കിയിലെ നിലവിലെ ജലനിരപ്പ് 2391.30 അടിയാണ്. 2,403 അടിയാണ് പരമാവധി ശേഷി
ഇപ്പോഴുള്ളത് സംഭരണശേഷിയുടെ 86.41 % ആണ്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം കൂട്ടി കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസം വരെ നാല് ദശലക്ഷം യൂണിറ്റില്‍ താഴെ വൈദ്യുതിയായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ അത് എട്ട് ദശലക്ഷം യൂണിറ്റായി ഉയര്‍ത്തി. 10 ദശലക്ഷം യൂണിറ്റാക്കുകയാണ് അടുത്ത ലക്ഷ്യം. ആറ് ജനറേറ്ററുകളില്‍ നാലെണ്ണമാണ് നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ബാക്കിയുള്ളതില്‍ ഒരെണ്ണം വാര്‍ഷിക അറ്റകുറ്റപണിയിലാണ്. ഒരെണ്ണം ജനുവരി മുതല്‍ തകരാറിലാണ്. ആശങ്ക വേണ്ട. വരും ദിവസങ്ങളിലെ മഴയുടെ തീവ്രത പരിശോധിച്ച് എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ അവലോകനയോഗം ചേരും

ਟਿੱਪਣੀਆਂ
 • Allaa

  Jackson MathewJackson Mathew13 ਦਿਨ ਪਹਿਲਾਂ
 • Eyaaaluu keralam muddikyoo

  wiKky cZwiKky cZ13 ਦਿਨ ਪਹਿਲਾਂ
 • Tvm 2 ദിവസം കൊണ്ട് നല്ല മഴയുണ്ട്

  Bibinbabu BBibinbabu B13 ਦਿਨ ਪਹਿਲਾਂ
 • 😣😣😮

  A.B.R TOK vlogA.B.R TOK vlog13 ਦਿਨ ਪਹਿਲਾਂ
 • കന്നിയാണ് മാസം.തുലാം വരുന്നതേയുള്ളൂ.ഇടിയും വരും.അതും തിരുവനന്തപുരത്തു.ആ നിയമസഭാ മന്ദിരം കത്തിപോകാതെ നോക്കിക്കോ.ഫയലുകൾ ഒക്കെ ഉള്ളതാ

  Krishnakumar SudhakaranKrishnakumar Sudhakaran13 ਦਿਨ ਪਹਿਲਾਂ
 • സംസ്ഥാനത്‌ ഇന്ന് പരക്കാ വയിൽ ആയിരിക്കും

  Muneeer MonMuneeer Mon13 ਦਿਨ ਪਹਿਲਾਂ
  • Veendum pralayamo

   Abhishek NandhuAbhishek Nandhu13 ਦਿਨ ਪਹਿਲਾਂ
  • 😂😂

   Muni SkMuni Sk13 ਦਿਨ ਪਹਿਲਾਂ
PAworld