Covid tests reduced in state | കൊവിഡ് പരിശോധന കുറഞ്ഞു ; കാരണം വ്യക്തമാക്കാതെ സര്‍ക്കാര്‍

17 ਅਕਤੂਬਰ 2020
1 371 ਦ੍ਰਿਸ਼

സംസ്ഥാനത്ത് കൊവിഡ് ആന്റിജന്‍ പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് കഴിഞ്ഞ നാലു ദിവസങ്ങളിലായി പതിനായിരം മുതല്‍ പതിനയ്യായിരം വരെ ആന്റിജന്‍ ടെസ്റ്റാണ് കുറച്ചത്. ആര്‍ ടി പി സി ആര്‍ പരിശോധന കൂട്ടുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഈ ആഴ്ച അതും പകുതിയായി കുറഞ്ഞു.
കഴിഞ്ഞ അഞ്ചു ദിവസമായി അരലക്ഷം പരശോധനകളാണ് നടന്നത്. വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലെ അപാകതകളും ജീവനക്കാരുടെ കുറവും കാലതാമസമുണ്ടാക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പരശോധന കുറഞ്ഞതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആന്റിജന്‍ പരിശോധനകളുടെ എണ്ണം പതിനായിരം മുതല്‍ പതിനയ്യായിരം വരെയാണ് കുറച്ചത്. ആര്‍ ടി പി സി ആര്‍ പരിശോധനകളുടെ എണ്ണത്തില്‍ പതിനായിരത്തിലേറെ കുറവുണ്ട്. ഓരോ പ്രദേശത്തും 50 ആന്റിജന്‍ പരിശോധനകള്‍ വീതീ നടത്തിയിരുന്നത് മുപ്പതില്‍ ഒതുക്കാനാണ് ഫീല്‍ഡ് തലത്തില്‍ ലഭിച്ചിരിക്കുന്ന നിര്‍ദേശം. പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവരില്‍ കടുത്ത ലക്ഷണങ്ങളുളളവരെ മാത്രം പരിശോധിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.

ਟਿੱਪਣੀਆਂ
  • Swarnm kadathitheernille. Ini enth covid

    CELLDOTCOMMUNICATION PARIPALLYCELLDOTCOMMUNICATION PARIPALLY10 ਦਿਨ ਪਹਿਲਾਂ
    • Ithil sarkaarin ath bhantham undennan parayunnath pinarayiyude peril oru kottavum ithu vare choondikanichittilla

      Arjun KArjun K10 ਦਿਨ ਪਹਿਲਾਂ
  • പ്രതിപക്ഷം ഭരണപക്ഷ തമ്മിൽ കളിക്കട്ടെ ജനങ്ങളുടെ കാര്യം ചർച്ചചെയ്യാൻ ഇവിടെ ആരുമില്ല

    Ajith KumarAjith Kumar10 ਦਿਨ ਪਹਿਲਾਂ
  • Vaccine kand pidikkumo🙄😓

    കൊഴിഞ്ഞ കണ്ണീർപൂവ്കൊഴിഞ്ഞ കണ്ണീർപൂവ്10 ਦਿਨ ਪਹਿਲਾਂ
  • അമ്മച്ചി ഉറങ്ങിപ്പോയി അതാണ് കാരണം,

    vks kvks k10 ਦਿਨ ਪਹਿਲਾਂ
PAworld