Coronavirus second wave | ലോകം വീണ്ടും ലോക്ഡൗണിലേക്ക്? കൊവിഡ് രണ്ടാം വരവ് അതിതീവ്രം

17 ਅਕਤੂਬਰ 2020
16 172 ਦ੍ਰਿਸ਼

കോവിഡിന്റെ രണ്ടാംവരവ് ഇറ്റലിയില്‍ അതിതീവ്രം. ആദ്യമായി ഒരുദിവസം പതിനായിരത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആദ്യഘട്ടത്തേക്കാള്‍ മരണം ഏറെ കുറവാണെന്നതു മാത്രമാണ് ആശ്വാസം. ഇന്നലെ പതിനായിരത്തിപ്പത്ത് പേര്‍ രോഗികളായപ്പോള്‍ 55 മരണമാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ഒരുദിവസം 900 വരെയായിരുന്നു മരണം. അതേസമയം, ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയും കോവിഡ് മൂലം തടസപ്പെട്ടു. ഇയു പ്രസിഡന്റും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വന്നതാണ് കാരണം. യൂറോപ്പില്‍ കൊറോണ വൈറസിന്റെ രണ്ടാംവ്യാപനം ശക്തമായിരിക്കുന്നു. സ്‌പെയിനില്‍ അതിരൂക്ഷമായ നിലയിലാണ് കൊവിഡിന്റെ രണ്ടാംവരവ്. ഇറ്റലിയിലാകട്ടെ രണ്ടാംവ്യാപനത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ആസ്‌ത്രേലിയയില്‍ രണ്ടാംഘട്ട വൈറസ് വ്യാപനത്തിന് തുടക്കംകുറിച്ചതായി സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. പ്രതീക്ഷിച്ചാല്‍ മതിയെന്നാണ്. കൊവിഡിന് മുന്‍പ് ഉണ്ടായിരുന്ന ഒരവസ്ഥയിലേക്ക് ലോകം മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും 2021 ഡിസംബറിന് മുന്‍പ് സാധ്യമാകില്ലെന്നാണ് ഡബ്യു.എച്ച്.ഒയുടെ പക്ഷം. ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് വൈറസ്വ്യാപനത്തെ യു.എന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനോടൊപ്പം തന്നെ ആശ്വാസം നല്‍കുന്ന വാര്‍ത്ത നിര്‍ത്തിവച്ച പല വാക്സിന്‍ പരീക്ഷണങ്ങളും പുനരാരംഭിച്ചു എന്നതാണ്.
കൊവിഡ് വാക്സിന്‍ ഫലപ്രദമായ രീതിയില്‍ ലോകം മുഴുവന്‍ വിതരണം ചെയ്യും മുമ്പ് 20 ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ മഹാമാരിയെ തളയ്ക്കാന്‍ ലോക വ്യാപകമായി തിരക്കിട്ട വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. തങ്ങള്‍ നടത്തിയ വാക്സിന്‍ പരീക്ഷണം പോസിറ്റീഫ് ഫലം കാണിച്ചുവെന്ന് ചൈനയിലെ മുഖ്യ വാക്സിന്‍ നിര്‍മ്മാതാക്കളായ ചൈന നാഷ്ണല്‍ ബയോടെക് ഗ്രൂപ്പ് വ്യക്തമാക്കി. വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ചവരിലാണ് പരീക്ഷണം നടത്തിയത്. ഇവരില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. വാക്സിന്‍ സുരക്ഷിതമാണെന്ന് ഗവേഷകര്‍ പറഞ്ഞു. ബി.ബി.ഐ.ബി.പി.കോര്‍വ് എന്നാണ് വാക്സിന് പേര് നല്‍കിയിരിക്കുന്നത്. സി.എന്‍.ബി.ജിയുടെ ഉപസ്ഥാപനമായ ബെയ്ജിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡ്ര്രക്സ് ആണ് വാക്സിന്‍ വികസിപ്പിക്കുന്നത്. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പ്രവേശിപ്പ പത്ത് വാക്സിനുകളില്‍ ഒന്നാണ് ബിബിഐബിപികോര്‍വ്. ചൈനയില്‍ നിന്നുള്ള മൂന്ന് വാക്സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയില്‍ നിന്നുള്ള വാക്സിനുകള്‍ പരീക്ഷച്ചപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരില്‍ അതി തീവ്രമായ പാര്‍ശ്വ ഫലങ്ങളൊന്നും കണ്ടില്ല. എന്നാല്‍ ഇവര്‍ക്ക് പനിയും വേദനയും അനുഭവപ്പെട്ടു. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
കൊവഡിനെതിരായ വാക്സിന്‍ സംബന്ധിച്ച് അവകാശവാദം ഉന്നയിച്ച അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള ബയോടെക് കമ്പനിയായ വാക്സ്ആര്‍ട്ട് നിയമ നടപടി നേരിടുകയാണ്. യുഎസ് സര്‍ക്കാരിന്റെ വാക്സിന്‍ ഗവേഷണങ്ങള്‍ക്കായി തങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വാക്സാര്‍ട്ട് ജൂണില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്പനി ഈ അവസരം നിക്ഷേപ നേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ജൂണ്‍ മുതലുള്ള കാലയളവില്‍ 200 മില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി നേടിയത്. വാക്സിന്‍ കണ്ടെത്തലിനെപ്പറ്റി അതിരു കടന്ന അവകാശ വാദം ഉന്നയിച്ച കമ്പനിക്കെതിരെ നിരവധി നിക്ഷേപകരാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള സനോഫിയും യുഎസില്‍ നിന്നുള്ള ബയോടെക് കമ്പനിയായ ട്രാന്‍സ്ലേറ്റ് ബയോയും സംയുക്തമായി നടത്തുന്ന വാക്സിന്‍ പരീക്ഷണം മൃഗങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കി. കുരങ്ങുകളിലും എലികളിലും നടത്തിയ പരീക്ഷണത്തില്‍ എംആര്‍ടി5500 വാക്സിന്റെ രണ്ട് ഡോസ് നല്‍കിയപ്പോള്‍ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. കൊറോണ വൈറസ് ബാധ അഞ്ച് മിനിറ്റിനുള്ളില്‍ കണ്ടെത്താനുള്ള സാങ്കേതികവിദ്യ ബ്രിട്ടനിലെ ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചു. വിമാനത്താവളങ്ങളിലും വ്യാവസായ കേന്ദ്രങ്ങളിലും വേഗത്തില്‍ പരിശോധന നടത്തുന്നതിന് ഇത് സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യാഴാഴ്ച പറഞ്ഞു.

ਟਿੱਪਣੀਆਂ
 • Randam varavu valla anjo patho case anenkil njangal lock cheyyum pathinayiram anenkil no problem..

  nagma asgarnagma asgar10 ਦਿਨ ਪਹਿਲਾਂ
 • തേങ്ങടെ അരി പോയി ചത്തൂടെ ചുമ്മാ ഇങ്ങനെ ഓരോ ന്യൂസ്‌ അടിച്ചു ഇറക്കാൻ

  Mallu FitnessMallu Fitness10 ਦਿਨ ਪਹਿਲਾਂ
 • Mmk

  Manu KrishnaManu Krishna10 ਦਿਨ ਪਹਿਲਾਂ
 • Evidey onnam varavu kondu thannea Earea kurea theerunna lekshanam Aanu kanunathu

  bibin binobibin bino10 ਦਿਨ ਪਹਿਲਾਂ
 • Ullath thannedeiii?

  Lal SwagathLal Swagath10 ਦਿਨ ਪਹਿਲਾਂ
  • News origin link koode post chyu discription I'll...

   Lal SwagathLal Swagath10 ਦਿਨ ਪਹਿਲਾਂ
 • മാർപാപ്പ യുടെ കുരിശു പൊക്കി കാണിച്ചാൽ കൊറോണ പറപറക്കും

  ::10 ਦਿਨ ਪਹਿਲਾਂ
  • Yes holy cross protected from all evils and disease

   C.v KochuthressiaC.v Kochuthressia10 ਦਿਨ ਪਹਿਲਾਂ
 • ഇവിടെ ഒന്നാം വരവ് തന്നെ തീർന്നില്ല... പിന്നെയാണ് രണ്ടാം വരവ്..

  Anoop PallikkuthAnoop Pallikkuth10 ਦਿਨ ਪਹਿਲਾਂ
 • സത്യമായ വാർത്ത തന്നെയാണോ? അതോ യൂ ട്യൂബിൽ നിന്ന് കളക്ഷന് വേണ്ടിയാണോ??????

  Saji SamuelSaji Samuel10 ਦਿਨ ਪਹਿਲਾਂ
  • Real news

   sethu lekshmisethu lekshmi10 ਦਿਨ ਪਹਿਲਾਂ
 • എല്ലാം തികഞ്ഞു, ആരെങ്കിലും ആ ചൈനയിൽ ആക്രമണം നടത്തുമോ? പാവം അവിടത്തെ ജനങ്ങളും ലോകവും രക്ഷപ്പെടും.

  HOME Dept:HOME Dept:10 ਦਿਨ ਪਹਿਲਾਂ
  • ഇവിടെ ഇരുന്നു ഡയലോഗ് മാത്രമേ നടക്കൂ. അവന്മാര് ധാരാളം രാജ്യങ്ങളായി സഖ്യം ആയി

   Yoko WinYoko Win10 ਦਿਨ ਪਹਿਲਾਂ
 • Zed akkiyalo monuzze

  Vishnu KVishnu K10 ਦਿਨ ਪਹਿਲਾਂ
 • 🙄🙄🙄🙄

  Shabasafeef GroupAccShabasafeef GroupAcc10 ਦਿਨ ਪਹਿਲਾਂ
 • 💔

  Anandhu VAnandhu V10 ਦਿਨ ਪਹਿਲਾਂ
 • Very good

  TROLL malayalamTROLL malayalam10 ਦਿਨ ਪਹਿਲਾਂ
 • Sad😭😭

  Rare Material business&ResearchRare Material business&Research10 ਦਿਨ ਪਹਿਲਾਂ
 • Enthu വിശ്വസിക്കണം

  Navami BNavami B10 ਦਿਨ ਪਹਿਲਾਂ
PAworld