Chinese COVID-19 vaccine BBIBP-CorV shows promise in human trial, Lancet study | Kaumudy

16 ਅਕਤੂਬਰ 2020
1 899 ਦ੍ਰਿਸ਼

കൊവിഡ് വാക്സിന്‍ ഫലപ്രദമായ രീതിയില്‍ ലോകം മുഴുവന്‍ വിതരണം ചെയ്യും മുമ്പ് 20 ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന ലോകാരോഗ്യസംഘനടയുടെ മുന്നറിയിപ്പിനിടെയിലും മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോക വ്യാപകമായി തിരക്കിട്ട വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. തങ്ങള്‍ നടത്തിയ വാക്സിന്‍ പരീക്ഷണം പോസിറ്റീഫ് ഫലം കാണിച്ചുവെന്ന് ചൈനയിലെ മുഖ്യ വാക്സിന്‍ നിര്‍മ്മാതാക്കളായ ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് വ്യക്തമാക്കി. പരീക്ഷണം നടത്തിയവരില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. വാക്സിന്‍ സുരക്ഷിതമാണെന്ന് ഗവേഷകര്‍ പറഞ്ഞു. ബി.ബി.ഐ.ബി.പികോര്‍വ് എന്നാണ് വാക്സിന് പേര് നല്‍കിയിരിക്കുന്നത്. സി.എന്‍.ബി.ജിയുടെ ഉപസ്ഥാപനമായ ബീജിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ബയോളജിക്കല്‍ പ്രൊഡ്ര്രക്സ് ആണ് വാക്സിന്‍ വികസിപ്പിക്കുന്നത്. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പ്രവേശിച്ച പത്ത് വാക്സിനുകളില്‍ ഒന്നാണിത്. ചൈനയില്‍ നിന്നുള്ള മൂന്ന് വാക്സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയില്‍ നിന്നുള്ള വാക്സിനുകള്‍ പരീക്ഷിച്ചപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരില്‍ അതി തീവ്രമായ പാര്‍ശ്വ ഫലങ്ങളൊന്നും കണ്ടില്ല. എന്നാല്‍ ഇവര്‍ക്ക് പനിയും വേദനയും അനുഭവപ്പെട്ടു. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
അതേസമയം, ഫ്രാന്‍സില്‍ നിന്നുള്ള സനോഫിയും യു.എസില്‍ നിന്നുള്ള ബയോടെക് കമ്പനിയായ ട്രാന്‍സ്ലേറ്റ് ബയോയും സംയുക്തമായി നടത്തുന്ന വാക്സിന്‍ പരീക്ഷണം മൃഗങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കി. എം.ആ.ര്‍ടി 5500 വാക്സിന്റെ രണ്ട് ഡോസ് കുരങ്ങുകള്‍ക്കും എലികള്‍ക്കും നല്‍കിയപ്പോള്‍ അവയ്ക്ക് പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.
വാക്സ്ആര്‍ട്ടിനെതിരെ നിയമനടപടി
കൊവിഡിനെതിരായ വാക്സിന്‍ സംബന്ധിച്ച് അവകാശവാദം ഉന്നയിച്ച അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള ബയോടെക് കമ്പനിയായ വാക്സ്ആര്‍ട്ട് നിയമ നടപടി നേരിടുകയാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ വാക്സിന്‍ ഗവേഷണങ്ങള്‍ക്കായി തങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വാക്സാര്‍ട്ട് ജൂണില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്പനി ഈ അവസരം നിക്ഷേപ നേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ജൂണ്‍ മുതലുള്ള കാലയളവില്‍ 200 മില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി നേടിയത്. വാക്സിന്‍ കണ്ടെത്തലിനെപ്പറ്റി അതിരു കടന്ന അവകാശ വാദം ഉന്നയിച്ച കമ്പനിക്കെതിരെ നിരവധി നിക്ഷേപകര്‍ നിയമ നടപടി സ്വീകരിച്ചു.
അഞ്ച് മിനിട്ടിനുള്ളില്‍ ഫലം
കൊറോണ വൈറസ് ബാധ അഞ്ച് മിനിറ്റിനുള്ളില്‍ കണ്ടെത്താനുള്ള സാങ്കേതികവിദ്യയുമായി ബ്രിട്ടനിലെ ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി. വിമാനത്താവളങ്ങളിലും വ്യാവസായ കേന്ദ്രങ്ങളിലും വേഗത്തില്‍ പരിശോധന നടത്തുന്നതിന് ഇത് സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യാഴാഴ്ച പറഞ്ഞു. 2021 ആരംഭത്തില്‍ ഇതിനുള്ള ഉപകരണം ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ਟਿੱਪਣੀਆਂ
  • virusum vaccineum china tanne indaaaki

    trissur ghaditrissur ghadi8 ਦਿਨ ਪਹਿਲਾਂ
  • ആദ്യം പിങ്ങിന് തന്നെ കൊടുക്കട്ട

    murali vsmurali vs8 ਦਿਨ ਪਹਿਲਾਂ
  • ഇങ്ങനെ ഉള്ള പൊട്ട ന്യൂസ്‌ കൾക്ക് ബന്ധ പെടുക കൗമുദി

    Arun LalArun Lal8 ਦਿਨ ਪਹਿਲਾਂ
  • അപ്പോ ചൈനയിൽ ഉൽപ്പാദിപ്പിക്കുന്ന vaccine ping എടുത്തില്ലേ ??? അല്ല വാക്സിൻ എടുത്തിട്ടും കൊവിഡ് ബാധിച്ചോ??

    satheesan krishnansatheesan krishnan8 ਦਿਨ ਪਹਿਲਾਂ
  • ചൈനക്കാരെ ഇനിയും പുകഴ്ത്താതെ......

    Haidar KunnathHaidar Kunnath8 ਦਿਨ ਪਹਿਲਾਂ
  • poda

    Anshad AshiraAnshad Ashira8 ਦਿਨ ਪਹਿਲਾਂ
  • Ellarkum manuselayallooo allea 😉😜al-corona-

    Rovin MathewRovin Mathew8 ਦਿਨ ਪਹਿਲਾਂ
PAworld