China has no right to comment on India’s internal affairs: Indian external affairs ministry

16 ਅਕਤੂਬਰ 2020
803 ਦ੍ਰਿਸ਼

അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ നടത്തുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ചൈന നടത്തുന്ന അഭിപ്രായ പ്രടകനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കേന്ദ്രം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയ്ക്ക് അഭിപ്രായം പറയുന്നതിനുള്ള അവകാശമില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷാവസ്ഥയെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ചൈനീസ് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. അതിര്‍ത്തി പ്രദേശത്ത് 44 പാലങ്ങള്‍ അടുത്തിടെ ഇന്ത്യ തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ അഭിപ്രായമെത്തിയത്. അതിര്‍ത്തിയിലെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ കാരണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞിരുന്നു. അരുണാചല്‍ പ്രദേശിനെയും ലഡാക്കിനെയും തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ചൈന പറഞ്ഞിരുന്നു.
കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീര്‍, ലഡാക് എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. അതു പോലെ തന്നെയാണ് അരുണാചല്‍ പ്രദേശും. അത് നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉന്നതതല ചര്‍ച്ചകളിലടക്കം ചൈനയോട് പല അവസരത്തിലും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ' വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള അവകാശം ചൈനയ്ക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതിര്‍ത്തി മേഖലയുടെ വികസനത്തിന് ഇന്ത്യ പ്രത്യേക ശ്രദ്ധ നല്‍കും. എന്നാല്‍ സമാധാനം നിലനിര്‍ത്തുകയും കരാറുകള്‍ മാനിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി ഇന്ത്യ മാറ്റിയത് നിയമവിരുദ്ധം ആയാണെന്നും ചൈന അത് അംഗീകരിച്ചിട്ടില്ല എന്നും അതിര്‍ത്തി പ്രദേശത്തെ പാലങ്ങള്‍ ഇന്ത്യ തുറന്നതിന് പിന്നാലെ ചൈന പറഞ്ഞിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സൈന്യത്തെയും ആയുധങ്ങളെയും അതിവേഗം എത്തിക്കാന്‍ പുതിയ പാലങ്ങള്‍ സഹായിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ട് ഉള്ളത്. അരുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ നെച്ചിഫു തുരങ്ക പാതയ്ക്കും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടക്കമിട്ടു. ശത്രുരാജ്യങ്ങളില്‍ നിന്ന് നിരന്തരം പ്രകോപനമുണ്ടാകുന്ന സാഹചര്യത്തിലാണ് തന്ത്രപ്രധാനമേഖലകളില്‍ വികസനം വേഗത്തിലാക്കുന്നത്.

ਟਿੱਪਣੀਆਂ
  • athipo angot paranj falippikkenda avasthayaayi... ..

    Muhammed AzharudheenMuhammed Azharudheen9 ਦਿਨ ਪਹਿਲਾਂ
PAworld