At 70, woman climbs steep steps of Harihar Fort in Maharashtra | Keralakaumudi

13 ਅਕਤੂਬਰ 2020
7 677 ਦ੍ਰਿਸ਼

പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നൊരു 70കാരി. മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ഇഗത്പുരിയിലെ ഹരിഹര്‍ ഫോര്‍ട്ട് എന്ന കോട്ട എഴുപതാം വയസില്‍ കീഴടക്കിയാണ് ആശ അമ്പാഡെ എന്ന സ്ത്രീ അത്ഭുതമായി മാറിയത്. 80 ഡിഗ്രി ചെരിവ്, കുത്തനെയുള്ള പടവുകള്‍..നടന്നു കയറുമ്പോള്‍ ചിലപ്പോള്‍ നെഞ്ച് പടവുകളില്‍ മുട്ടിയെന്ന് വരും അത്ര കടുപ്പമാണ് കോട്ട കയറാന്‍. വിദഗ്ദ്ധര്‍ പോലും ചെങ്കുത്തായ ഈ പടവുകള്‍ കയറാന്‍ പ്രയാസപ്പെടുമ്പോഴാണ് ഈ 70കാരി നിഷ്പ്രയാസം കയറിയത്. ചുണ്ടില്‍ ചെറിയ ചിരിയോടെ സാരി ധരിച്ച് ഈ പടികളിലൂടെ ആരുടേയും സഹായമില്ലാതെ കയറി വരുന്ന വനിതയുടെ ദൃശ്യമാണ് സമൂഹമാധ്യങ്ങളില്‍ വൈറലാവുന്നത്. മുകളിലേക്ക് കയറാന്‍ പടികളുടെ ഇരുവശത്തുമുള്ള അരികുകള്‍ ഉപയോഗിച്ചു, എന്നാല്‍ ഒരിക്കല്‍ പോലും ആ ട്രക്കിംഗിന്റെ ബുദ്ധിമുട്ട് അവരെ പിന്തിരിപ്പിച്ചില്ല. പടവുകള്‍ പലതും 80 ഡിഗ്രി ചരിവില്‍ പാറയില്‍ കൊത്തിയെടുത്തതാണ്. മുകളില്‍ എത്തിയ ഇവരെ ഹര്‍ഷാരവങ്ങളോടെയും അഭിനന്ദനങ്ങളോടെയുമാണ് വരവേറ്റത്.
മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെയാണ് വീഡിയോ പങ്കുവെച്ചത്. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്, 70 കാരിയായ ഈ പര്‍വതാരോഹകയെ നോക്കൂ..ഇവരെ സല്യൂട്ട് ചെയ്യൂ'' വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കാംബ്ലെ കുറിച്ചു.നിരവധി പേര്‍ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്. ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാ രാമനും വീഡിയോ ട്വീറ്റ് ചെയ്തു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ എന്നാണ് എടുത്തതെന്ന് വീഡിയോയില്‍ വ്യക്തമല്ല. നിരവധിയാളുകള്‍ ഇവരെ പ്രോല്‍സാഹിപ്പിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും.മഹാരാഷ്ട്രയിലെ നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഭീകരനായ കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്. കുത്തനെയുള്ള കല്‍പ്പടവുകള്‍ കയറി എത്തുന്ന ഈ കോട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ്.. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. സാഹസികര്‍ക്കും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്കും വേണ്ടി മാത്രമുള്ളതാണ് ഹരിഹര്‍ ഫോര്‍ട്ട്. ദുര്‍ഘടം പിടിച്ചതാണ് കോട്ടയിലേക്കുള്ള വഴിയും.

ਟਿੱਪਣੀਆਂ
  • Njan pothamkettindavum

    Muhammed AlthafMuhammed Althaf6 ਦਿਨ ਪਹਿਲਾਂ
  • 🙏

    Sreejith ValeryilSreejith Valeryil6 ਦਿਨ ਪਹਿਲਾਂ
  • Conguraulation.grand.mother

    mathew varghesemathew varghese6 ਦਿਨ ਪਹਿਲਾਂ
  • ജയ് ശിവാജി മഹാരാജ്.🌷🌷🌷

    Anil KumarAnil Kumar6 ਦਿਨ ਪਹਿਲਾਂ
  • തിരികെ കൊണ്ടുപോകാൻ ആളുണ്ടോ , വീഡിയോ എടുത്തിട്ട് അമ്മയെ അവിടെത്തന്നെ മറക്കുമോ 😄😄😄

    Leena SajiLeena Saji6 ਦਿਨ ਪਹਿਲਾਂ
  • ദീർഗായുസ് നൽകട്ടെ

    Ali AliAli Ali6 ਦਿਨ ਪਹਿਲਾਂ
  • അമ്മയ്ക്ക് ദീർഘായുസും ആരോഗ്യവും ജഗദ്ദീശ്വരൻ നൽകട്ടെ🙏

    Jc AdoorJc Adoor6 ਦਿਨ ਪਹਿਲਾਂ
    • ✌️

      MASTRO LEARNMASTRO LEARN6 ਦਿਨ ਪਹਿਲਾਂ
PAworld