Andhra Pradesh, Telangana Rain Updates: IMD Issues Red Alert For Telangana Districts | Kaumudy

14 ਅਕਤੂਬਰ 2020
1 529 ਦ੍ਰਿਸ਼

ചുറ്റുമതില്‍ തകര്‍ന്നു വീണതിനെത്തുടര്‍ന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കം ഒമ്പതുപേര്‍ മരിച്ചു. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസമായി തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ 12 പേര്‍ക്കാണ് തെലങ്കാനയില്‍ ജീവന്‍ നഷ്ടമായത്. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
ഹൈദരാബാദില്‍ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കതെത്തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. തെലങ്കാനയിലെ 14 ജില്ലകളെയാണ് കനത്ത മഴ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമായത്ത് സാഗറിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നു.
കനത്ത മഴയുള്ളതിനാല്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദമാണ് തെലങ്കാന, ആന്ധ്രാ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കനത്ത മഴയ്ക്ക് കാരണം.ആന്ധ്രാ പ്രദേശിലെ നൂറിലധികം സ്ഥലങ്ങളില്‍ 1124 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്.

ਟਿੱਪਣੀਆਂ
  • 😔🙏 മഴ കുറയട്ടെ...

    കൊഴിഞ്ഞ കണ്ണീർപൂവ്കൊഴിഞ്ഞ കണ്ണീർപൂവ്11 ਦਿਨ ਪਹਿਲਾਂ
PAworld